”ഭൂമിയുടെ മറുപാതിയെക്കുറിച്ചാണ് ഈ എഴുത്തുകൾ. ഒരാൾ ഇങ്ങ് ഒരു ചരിവിൽ. മറുപാതിയിൽ അങ്ങേച്ചരിവിൽ, വെളളത്തിൽ പരൽമീനുകൾ തമ്മിൽ തമ്മിൽ സംസാരിക്കുന്നു. അത് ഇയാൾ കേൾക്കുന്നു. മറ്റൊരിടത്ത് ഭൂമിയിൽ മണ്ണിനടിയിൽ വേരുകൾ പൊട്ടുന്നു. പിറ്റേന്ന് ഒരു പച്ചത്തഴപ്പ്. ഭൂമിയിലെ ചെറിയ രഹസ്യങ്ങളുടെ അടയാളങ്ങൾ ഒരാൾ കാണുന്നു. കേൾക്കുന്നു. ഇതെല്ലാം കാണുവാനും കേൾക്കുവാനും പാകത്തിൽ ധ്യാനമൂർത്തിയായ ഒരാളാണ് ഈ കവിതകളിലെ ഉൾനാടൻ മനുഷ്യൻ. ഈ കവിതകളിൽ ആവർത്തിച്ചു സൂചിതമാകുന്ന മറുപാതി, ഇനി തിരിച്ചു പിടിക്കാനാകാത്ത ആ ഉൾനാടൻ സംസ്കാരമാണെന്നു തോന്നുന്നു. ചെറിയ മിന്നാമിനുങ്ങുകളും അയ വരിഞ്ഞ മരത്തിന്റെ മുറിവും അഞ്ചപ്പത്തിൽ നിന്നും അയ്യായിരമായ് പടർന്ന് അവനെ പൊതിഞ്ഞ് ഓരോ മുറിവിലും ഊതുന്ന പൂപ്പലും എല്ലാം കൂടിയ മനുഷ്യന്റെ മറുപാതി”. -എൻ.ജി.ഉണ്ണികൃഷ്ണൻ
#സങ്കടപ്പുസ്തകം /
എം.പി. പ്രതീഷ്/
കവിതകൾ/ നോഷൻ പ്രസ്/
വില 200 / പേജ് 75 / സൈസ് 8.5”/ 8.5”
കവർ / രേഖാചിത്രം/ കലാചന്ദ്രൻ //
NOW AVAILABLE AT:
NOTION PRESS:
https://notionpress.com/read/sankadappusthakam
FLIP CART:
https://www.flipkart.com/sankadappusthakam/p/itmb2b323868b52e?pid=9781647600563
AMAZON:
https://www.amazon.in/dp/1647600561?ref=myi_title_dp&tag=notionpcom-21