വിയ്യൂർ ജില്ലാ ജയിലിലെ തടവുകാർ എഴുതിയ ‘ചുവരുകളും സംസാരിക്കും’ എന്ന കവിതാ സമാഹാരം ശ്രദ്ധേയമാകുന്നു. 6 സെന്റീമീറ്റർ നീളവും 4 സെന്റീമീറ്റർ മാത്രം വീതിയുമുള്ള പുസ്തക രൂപത്തിലാണു കവിതാ സമാഹാരം രൂപകല്പന ചെയ്തിരിക്കുന്നത് . ജയിലനകത്ത് സംഘടിപ്പിച്ച ‘സദ്ഗമയ’ എന്ന കലാ സാഹിത്യ ക്യാംപിൽ പങ്കെടുത്ത നൂറോളം തടവുപുള്ളികളിൽ നിന്ന് കവിതകൾ എഴുതാൻ കഴിയുന്നവരെകൊണ്ട് എഴുതിപ്പിച്ച 18 രചനകളാണ് ഇതിലുള്ളത്. ക്യാംപ് ഡയറക്ടറായിരുന്ന ഗിന്നസ് സത്താർ ആദൂർ ആണ് എഡിറ്റിങ് നിർവഹിച്ചത്. 40 പേജുള്ള കവിതാ സമാഹാരം ബഹുവർണ നിറത്തിലാണ്.