പുസ്തക സാന്ത്വന സംഗമം

പുസ്തക സാന്ത്വന സംഗമം എന്ന പേരിൽ പ്രളയത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ കാലടിയുടെ സിരാ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന എസ്എന്‍ഡിപി ലൈബ്രറിയിലാണ് ഗ്രന്ഥശാല പ്രവര്‍ത്തകർ അനഭവങ്ങൾ പങ്കുവയ്ക്കാനെത്തിയത്.പെരിയാർ നിറഞ്ഞ് കവിഞ്ഞതുമൂലം എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന ലൈബ്രറികളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത് ആയിരകണക്കിന് പുസ്തകങ്ങളും അമൂല്യരേഖകളും ലൈബ്രറി റിക്കാര്‍ഡുകളും പ്രളയത്തിൽ നഷ്ടപ്പെട്ടതായി എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകർ പറഞ്ഞു. നേര്യമംഗലം കൈരളി ഗ്രന്ഥശാല , ഇ.എം.എസ്. സ്മാരക വായനശാല, ഈശ്വരവിലാസം ലൈബ്രറി, പറവൂര്‍, യൂണൈറ്റഡ് ലൈബ്രറി ചേന്ദമംഗലം, എ.കെ.ജി.

വായനശാല കിഴക്കേദേശം തുടങ്ങി ഒട്ടനവധി ഗ്രന്ഥശാലകളുടെ ഭാരവാഹികള്‍ തങ്ങളുടെ പ്രളയാനുഭവങ്ങള്‍ പങ്കുവച്ചു. പ്രളയദുരിതത്തില്‍പെട്ട് ഭാഗികമായും പൂര്‍ണ്ണമായും പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ജില്ലയിലെ വിവിധ ഗ്രന്ഥശാലകള്‍ക്ക് ആദ്യ ഗഡുവായി മൂവായിരം രൂപയുടെ പുസ്തകങ്ങള്‍ വീതം നല്‍കി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പി.ആര്‍.രഘു പുസ്തക സാന്ത്വനസംഗമം ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലകളെ സഹായിക്കുന്ന തിനായി പത്തനംതിട്ട ജില്ലയിലെ മണ്ണടി വേലുത്തമ്പി സ്മാരകഗ്രന്ഥശാല പ്രവര്‍ത്തകര്‍ സമാഹരിച്ച പതിനായിരം രൂപയുടെ പുസ്തകങ്ങള്‍ പ്രവീണ്‍ മണ്ണടിയില്‍ നിന്നും അദ്ദേഹം ഏറ്റുവാങ്ങി.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാന്‍സലര്‍ ഡോ. ധര്‍മ്മരാജ് അടാട്ട് ഇരുപത്തി അയ്യായിരം രൂപയുടെ പുസ്തകങ്ങള്‍ പുസ്തക സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി. ഉണ്മ മോഹന്‍, പനവേലില്‍ കൃഷ്ണന്‍കുട്ടി, ജേപ്പി വേളമാന്തര്‍, സത്യന്‍ താന്നിപ്പുഴ, പി.ആര്‍. ഹരികുമാര്‍, സുകുമാര്‍ അരീക്കുഴ, ജനാര്‍ദ്ദനന്‍ വണ്ടാഴി എന്നീ സാഹിത്യകാരന്മാര്‍, സിഐസിസി ബുക്ക് ഹൗസ്, ഡീസീ ബുക്സ്, ഒലീവ് ബുക്സ് തുടങ്ങിയ പ്രസാധകരും പദ്ധതിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന നല്‍കി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English