ചായം നദിയോ കടലോ ആകുമ്പോൾ – നർഗിസ്

 

 

 

 

നോവൽ, പേജ് 160, വില 140

ആൻഡ്രിയാ ഡെൽ സാർട്ടൊയുടെ ജീവചരിത്രമാണ് നോവലിൽ‍ സ്വീകരിച്ചിട്ടുള്ളത്. എങ്കിലും മറ്റുള്ള കഥാപാത്രങ്ങളെ പോലെ പ്രധാനമാണ് പ്രകൃതിയും. വായിച്ചു മനസ്സിലാക്കിയ ഒരു സംസ്‌ക്കാരത്തെയും, കഥാപാത്രത്തെയും സമർത്ഥമായി അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. അനാവശ്യമായ വിശേഷണങ്ങളൊന്നും ചേർക്കാതെ, തെളിഞ്ഞ ഭാഷയിൽ‍ വിവരിക്കുമ്പോൾ ചരിത്രവസ്തുതകളും, കലാചരിത്രവും, കലാകാരസമൂഹത്തിന്റെ സവിശേഷതകളും പതിനാറ്-പതിനഞ്ച് നൂറ്റാണ്ടുകാലത്തെ നവോത്ഥാന ചിത്രകലാലോകവും വായനക്കാർക്ക് അനുഭവിക്കാനാകുന്നു. ഒരു പാശ്ചാത്യ ചരിത്ര/കലാചരിത്ര/കഥാപാത്രഭരിതമായ നോവൽ മലയാളത്തിൽ‍ അവതരിപ്പിക്കുക എന്ന പ്രയാസമേറിയ ഒരു കാര്യമാണ് നർ‍ഗിസ് തന്റെ ആഖ്യാനത്തിലൂടെ നിർവ്വഹിച്ചിട്ടുള്ളത്. ഇതിലെ വിജയം നോവലിസ്റ്റിന് അഭിമാനിക്കാൻ വക നൽ‍കുന്നു.

https://www.saikathambooks.com/Chayam%20Nadiyo%20Kadalo%20Aakumbol

https://www.amazon.in/Chayam-Nadiyo-Kadalo-Aakumbol-Nargis/dp/9388343182

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here