സംസ്ഥാന സർക്കാരിന്‍റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര പുസ്തക-സാഹിത്യോത്സവത്തിന്‍റെ ആദ്യപതിപ്പ് കൊച്ചിയിൽവെച്ചു നടക്കും . മാർച്ച് ഒന്നു മുതൽ 11 വരെ മറൈൻ ഡ്രൈവിൽ പുസ്തകോത്സവവും മാർച്ച് ആറു മുതൽ 10 വരെ ബോൾഗാട്ടി പാലസിൽ സാഹിത്യ-വിജ്ഞാനോത്സവവും നടക്കും. അന്താരാഷ്ട്ര പ്രശസ്തരായ എഴുത്തുകാരും ചിന്തകരും ലോകത്തിലെ പ്രമുഖ പ്രസാധകരും പങ്കെടുക്കും. പ്രതിനിധി രജിസ്ട്രേഷൻ ജനുവരി ഒന്നിനാരംഭിക്കും.ഇതിനായി സ്വാഗതസംഘം രൂപീകരിച്ചു. എം.ടി. വാസുദേവൻ നായരാണു മേളയുടെ ഡയറക്ടർ. ഷാജി എൻ. കരുണ്‍ ക്രിയേറ്റീവ് കണ്‍സൾട്ടന്‍റ് ആയും പ്രവർത്തിക്കുന്നു. എസ്. രമേശനാണു സ്വാഗതസംഘം ജനറൽ കണ്‍വീനർ
Click this button or press Ctrl+G to toggle between Malayalam and English