കുറി എന്നാൽ പണവുമായി ബന്ധപ്പെട്ട ഇടപാടാണ് എല്ലാവരുടെ മനസ്സിലും ആദ്യം ഓടിയെത്തുക. ഭാഗ്യക്കുറിയും, ചിട്ടികളുമൊക്കെയാണ് കുറി എന്നു കേട്ടാൽ മനസ്സിലാക്കുക. എന്നാല്‍ പുസ്തകത്തിനായും കുറിയിടാമെന്ന് കാണിച്ചു തന്നിരിക്കുകയാണ് മലപ്പുറം എടവണ്ണയിലെ ഒരു പറ്റം ആളുകള്‍. കോവിഡ്കാലത്ത് ജോലി നഷ്ടപ്പെട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരാണ് പുസ്തകക്കുറിയിലൂടെ വായനയുടെ പുതിയ അദ്ധ്യായം രചിച്ചത്.
മാസംതോറും ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ വീട്ടിലൊരു ലൈബ്രറി എന്ന പദ്ധതിയിലേക്ക് പണമടയ്ക്കണം. നറുക്കുവീഴാത്തവര്‍ക്ക് കാലാവധി കഴിയുമ്പോള്‍ പുസ്തകമെത്തിക്കും. വയനാട് സുല്‍ത്താന്‍ബത്തേരി സ്വദേശി ടി. റിയാസാണ് പുസ്തക്കുറിയുടെ നടത്തിപ്പുകാരന്‍. 10 അംഗങ്ങള്‍ വീതമുള്ള കൂട്ടായ്മകളാണ് ഓരോ കുറിയിലുമുള്ളത്. വിവിധ ജില്ലകളില്‍നിന്നായി ഇപ്പോള്‍ 14 കൂട്ടായ്മകളായി.
പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പേരാണ് കൂട്ടായ്മകള്‍ക്ക്. 500, 1000 രൂപയുടെ കുറികളാണുള്ളത്. 10 മാസമാണ് കാലയളവ്. 500 രൂപ അടയ്ക്കുന്നവര്‍ക്ക് 5500 രൂപയുടെ പുസ്തകങ്ങളും 1000 രൂപ അടയ്ക്കുന്നവര്‍ക്ക് 10,100 രൂപയുടെ പുസ്തകങ്ങളും ലഭിക്കും.