ബോധിയുടെ ആഭിമുഖ്യത്തിൽ പുസ്തകോത്സവവും സാംസ്കാരികോത്സവവും ഒന്പതു മുതൽ 14 വരെ കോതമംഗലം റവന്യൂ ടവറിൽ നടത്തും. പുസ്തകോത്സവം ഒന്പതിന് രാവിലെ 10ന് ആരംഭിക്കും. വൈകുന്നേരം നാലിന് ശ്രികുമാരൻ തന്പിയുടെ സിനിമാഗാനാലാപന മത്സരം നടത്തും. ആറിന് സാംസ്കാരികോത്സവം കവിയും ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് ശ്രീകുമാർ മുഖത്തല ഉദ്ഘാടനം ചെയ്യും. 10ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സംവാദത്തിൽ പ്രകാശ് ശ്രീധർ വിഷയാവതരണം നടത്തും. തുടർന്ന് സിനിമാ പ്രദർശനം.11ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സെമിനാറിൽ കോഴിക്കോട് ക്രിസ്ത്യൻ കോളജ് മലയാള വിഭാഗം മേധാവി ജി. ശ്രിജിത് വിഷയാവതരണം നടത്തും.
തുടർന്ന് വളയൻചിറങ്ങര സുവർണ തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ഫോക്‌ലോർ സന്ധ്യ. 12ന് വൈകുന്നേരം അഞ്ചിന് വിവര സാങ്കേതികവിദ്യ സെമിനാറിൽ സാങ്കേതിക വിദഗ്ധൻ വി.കെ. പ്രസാദ് ക്ലാസ് നയിക്കും.13ന് വൈകുന്നേരം അഞ്ചിന് പ്ലസ്ടു വിദ്യാർഥികൾക്കായി സുകുമാർ അഴീക്കോട് സ്മാരക പ്രസംഗ മത്സരം നടത്തും. ഡോ. വിജയൻ നങ്ങേലിൽ സമ്മാനദാനം നിർവഹിക്കും.14 ന് വൈകുന്നേരം അഞ്ചിന് വരയുടെ സാങ്കേതികതകളെക്കുറിച്ച് മനോജ് നാരായണൻ ക്ലാസ് നയിക്കും.
Click this button or press Ctrl+G to toggle between Malayalam and English