ബോബ് ഡിലന് ഇത്തവണത്തെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നൽകിയതിൽ ലോകത്താകമാനമുള്ള വലിയൊരു വിഭാഗം സാഹിത്യ പ്രേമികൾക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. ഡിലൻറെ പാട്ടുകൾ അനശ്വരങ്ങളെങ്കിലും സാഹിത്യ ശാഖയിൽ അവയെ പരിഗണിച്ച് അവാർഡ് നൽകിയതിനായിരുന്നു പലർക്കും എതിർപ്പ്. വിവാദപരമായ പ്രഖ്യാപനങ്ങൾക്ക് പേരുകേട്ട സ്വീഡിഷ് അക്കാഡമി ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല എന്ന് എല്ലാരും സമാധാനിച്ചിരിക്കുമ്പോളായിരുന്നു അടുത്ത വിവാദമെത്തിയത്
ആദ്യം നോബൽ സമ്മാനദാന ചടങ്ങ് ബോബ് ബഹിഷ്കരിച്ചു ,അതിനു കൂടാതെ നിരവധി തവണ അക്കാഡമി പുറകെ നടന്നിട്ടാണ് നോബൽ സമ്മാന വിജയികൾ നടത്താറുള്ള പ്രസംഗത്തിന് പോപ്പ് ഗായകൻ തയ്യാറായത്, എന്നാൽ അതേ പ്രസംഗം ഇപ്പോൾ വിവാദത്തിലായിരിക്കുകയാണ് . 26 മിനിട്ടുള്ള പ്രസംഗത്തിലെ പല വരികള്‍ക്കു സ്പാര്‍ക്ക് നോട്ട്‌സിന്റെ ഗൈഡുമായുള്ള സാദൃശ്യം ചൂണ്ടിക്കാണിച്ചു കൊണ്ട് എഴുത്തുകാരിയായ ആന്‍ഡ്രിയ പിറ്റ്‌സര്‍ രംഗത്തെത്തി.
സ്പാര്‍ക്ക് നോട്ട്‌സിന്റെ റിവിഷന്‍ ഗൈഡില്‍ നിന്നാണ് ബോബ് ഡൈലാന്‍ പ്രസംഗത്തിലെ പല കാര്യങ്ങളും പകര്‍ത്തിയിരിക്കുന്നതെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്
ബോബ് ഡിലന്‍ നടത്തിയ പ്രസംഗം കേള്‍ക്കാം: