സ്ത്രീ ജീവിതത്തിന്റെ വ്യത്യസ്തവും പ്രസക്തവുമായ മൂന്നു ചിത്രങ്ങളാണ് ഷാഹിനയുടെ മൂന്നു നോവലെറ്റുകളിലും കാണാനാവുക.സൗമ്യമായ വരകൾ സൂക്ഷ്മമമായ പ്രതിരോധങ്ങൾ ,ചിലപ്പോൾ നർമ്മത്തിന്റെ നേർത്ത അടിയൊഴുക്ക് ,ചിലപ്പോൾ മതത്തിന്റെ നീതിബോധങ്ങളിലെ കടുത്ത അനീതികളെക്കുറിച്ചുള്ള നീരസം ,മറ്റുചിലപ്പോൾ സാമൂഹിക തട്ടുകളിലെ കീഴിൽ പെട്ടുപോയവരുടെ ദുര്യോഗങ്ങളെക്കുറിച്ചുള്ള വേദന,നീലത്തീവണ്ടി, സൈര,നൃത്തം എന്നെ മൂന്നു നോവലെറ്റുകളും ഇങ്ങനെ വ്യത്യസ്തമാകുന്നത് കൊണ്ട് തന്നെ സ്ത്രീ ജീവിതത്തിന്റെഭിന്ന ഭാവങ്ങളെ അനുഭവപ്പെടുത്തുന്നു, അവയാകട്ടെ അതിശയകരമായ സമാനതകളുള്ളവയും
ഡോ .ജിസാ ജോസ്
.”അപ്പോഴേയ്ക്കും ഉള്ളിലൊരു വേഷക്കാരി ചമയം തുടങ്ങിയിരിക്കും.നിഗൂഢ പ്പച്ചയുടെ,രൗദ്രച്ചുവപ്പിന്റെ വിഷനീലിമയുടെ മരണ മഞ്ഞയുടെ ചായക്കൂട്ടുകൾ കൊണ്ടവൾ സ്വയമൊരുങ്ങുകയാവും.നൃത്തമുപേക്ഷിച്ച ശരീരത്തിന്റെ വഴക്കമില്ലായ്മകളിലാവും ചിലപ്പോൾ മനസ്സ്.ചായങ്ങളോട്
പിണങ്ങിപ്പോയ ചിത്രകാരന്റെ യുള്ളിൽ സദാ ചിതറുന്ന നിറങ്ങൾ,അഭിനയമുപേക്ഷിച്ച നടന്റെ മുഖ ചലനങ്ങൾക്കു പിന്നിൽ പിടയ്ക്കുന്ന നൂറു നൂറു കഥാപാത്രങ്ങൾ. വാക്കുകൾ
വരികളാവുമ്പോൾ,വരികൾ പിണഞ്ഞു പിണഞ്ഞു കഥ തുടങ്ങുമ്പോൾ ‘ഞാൻ’ ഇല്ലാതാവുകയും അതൊരു വാക്കായിത്തീരുകയും ചെയ്യുന്നു.”
✨പുതിയ പുസ്തകം “നീലത്തീവണ്ടി”,