തലപുകഞ്ഞിട്ടും ഉത്തരം കിട്ടാതെ വിയർത്തിരിക്കെ
തലവരയെ മുറിവാക്കി മാറ്റുന്നു മുകളിൽ തൂങ്ങിയ ബ്ലേഡ്.
കടം കയറിയ മോഹങ്ങളും സ്വപ്നങ്ങളും
സ്വയം പണിതുയർത്തിയ സ്വകാര്യതയുടെ
മേൽക്കൂരയിൽ വലകൾ പണിയുമ്പോൾ
നിവർന്ന് നിന്ന് മരിക്കാനിഷ്ടപ്പെടുന്നത്
അതിൻെറ വേദനയിൽ ഞരമ്പുകൾ
വിഷപാമ്പുകളാവുമെന്നോർത്ത്.