മദിയുടെ
തീക്കടൽ കടഞ്ഞെടുത്ത കറുത്ത കഷായം-
കുടിച്ചമരത്വം വരിച്ച ലോകം….
കല്പനകൾക്ക് വെളുപ്പ് മാത്രം ചാലിച്ച, ലോകത്തിന്റെ മറുപുറം തിരഞ്ഞാൽ
കറുപ്പോരു വംശം….
കറുപ്പോരാവേശം…
കതിർപൊട്ടി വിടരും ചുവന്ന നക്ഷത്രത്തിന്റെ പിന്നാമ്പുറം…
നക്ഷത്രങ്ങൾ എപ്പോഴും താമസ്സിൽ നിന്നുദയം കൊള്ളുന്നു…
കറുപ്പോരു വിത്ത്… കേവലമിഥ്യാബോധത്തിന്റെ വിത്ത്…. കുറ്റിപൊട്ടി നാമ്പ് മുളച്ചോരു ചെടി ചിലപ്പോൾ, കെട്ടറ്റ് പോകും മനസ്സെന്ന പട്ടത്തെ കെട്ടുവാനുള്ള കുറ്റി, പക്ഷെ –
കണ്ണിൽ തിമിരമാടുമതിൻ ചാറുതെറിച്ചാൽ ചിലപ്പോൾ…..
അപ്പോൾ മുതൽ, അപ്പോൾ മുതൽ മാത്രം അത് ലഹരി….
കറുപ്പോരു ലഹരി….
നിറത്തിന്റെ, വംശത്തിന്റെ, മിഥ്യാമതത്തിന്റെ ലഹരി….