ഇരുണ്ട ഗാനം

 

 

നിന്റെയിരുണ്ട ദേശത്തു
വഴി തുലഞ്ഞലയാൻ മോഹം,
മരിയ ഡെൽ കാർമ്മെൻ.

നിന്റെ വിജനനയനങ്ങളിൽ
വഴിതെറ്റിയലയാൻ,
അവാച്യമായ നിന്റെ ചുണ്ടുകളിൽ
പിയാനോ വായിക്കാൻ.

നിന്റെ നിരന്തരാലിംഗനത്തിൽ
വായുവിനിരുളിന്റെ നിറമാകും,
തെന്നൽ മൃദുമൃദുവാകും,
നിന്റെ ചർമ്മം പോലെ.

വഴി തുലഞ്ഞു ഞാനലയും,
നിന്റെ ത്രസിക്കുന്ന മുലകളിൽ,
നിന്റെ മൃദുലമേനിയുടെ
കറുത്ത കയങ്ങളിൽ.

നിന്റെയിരുണ്ട ദേശത്തു
വഴി തുലഞ്ഞു ഞാനലയും,
മരിയ ഡെൽ കാർമ്മൻ.

 

 

 

വിവർത്തനം : വി . രവികുമാർ

(ഐറിസ് ബുക്സ് പ്രസിദ്ധീകരിച്ച ലോർക്കയുടെ തിരഞ്ഞെടുത്ത രചനകൾ “ഒരു കാളപ്പോരുകാരന്റെ മരണം” എന്ന പുസ്തകത്തിൽ നിന്ന്. കോപ്പികൾക്ക് 7356370521 (ഐറിസ് ബുക്സ്), 7025000060 (ഐവറി ബുക്സ്)

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here