മതിയാവാതെ ഞാന്‍ എന്നോട് പിന്നെയും ചോദിക്കുന്നു; എങ്കിലും പറയൂ, ഏറ്റവും സംക്ഷിപ്തമായി ഏറ്റവും സാരവത്തായി. നിങ്ങളെന്തിനെഴുതുന്നു? ഞാന്‍ പറയുന്നു: നിന്നെ അതിവര്‍ത്തിക്കാന്‍. ‘ടു ഔട്ട്‌ലിവ് യൂ’.
കൽപറ്റ നാരായണന്റെ കവിതകൾ സ്വാന്തമായ ഒരു ഭാഷയും ഭൂമികയും കവിതയിൽ കണ്ടെത്തുന്നു. തന്റേത് മാത്രമായ ഒരു കോണിലേക്ക് കവിതയെ കൊണ്ടുപോയി അവിടെ നിന്ന് കൽപറ്റ നമ്മോട് സംവദിക്കുന്നു.
ബുദ്ധിസവും,സൂഫിസവും,നാട്ടുനന്മകളും ഗാന്ധിവചനങ്ങളും എല്ലാം കവിതയിൽ മുഴച്ചു നിൽക്കാതെ തന്നെ കടന്നു വരുന്നു.കൽപറ്റ കവിതയോട് സൗമ്യമായി സംവദിക്കുന്നു നമ്മളോടും
പ്രസാധകർ മാതൃഭൂമി
വില 100 രൂപ