കറുത്ത ശൃംഗാരം

 

 

കണ്ണടയ്ക്കുള്ളിലൊരു
കറുത്ത ശൃംഗാരം
മേനികൊഴുപ്പിൻ്റെ
തിളപ്പിലൊരു നീരാട്ട്

സ്വയം വർണ്ണനകളാൽ
മതി മറന്നുചിരിക്കുമ്പോൾ
മുന്നിലൊരു കണ്ണുനീർ
ചാലൊഴുകിച്ചുവന്നിരുന്നു

തിളച്ചു പൊന്തിയ ആവേശം
അലതല്ലിപ്പിരിഞ്ഞുപോയി
വെളുത്ത ഉടലിൽ കറുത്ത
മനസ്സിൽ പതിഞ്ഞ ചിരിയുടെ

പിന്നിലൊരു
കരകാണാക്കടലൊഴുകുമ്പോൾ
ഇളം വെയിലിൽ നഗ്നനേത്രങ്ങളാൽ
കുടപിടിച്ച കറുത്ത ശൃംഗാരം

വഴിമറന്ന ഇരുണ്ട മുറിയിൽ
കണ്ണടയഴിച്ചുവച്ചനേരം
കണ്ണുകൾ ചൂഴ്ന്നെടുത്ത്
ഇരുളിൽ നിന്നും
വെളിച്ചത്തിലേക്ക് യത്രയായി

വിഷ്ണു പകൽക്കുറി

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here