പെഴച്ചവൾ

 

പുതിയ പട്ടുപാവാടയിൽ ചെളിയൊന്നും പറ്റാതിരിക്കാൻ വേണ്ടി അൽപം ഉയർത്തിപ്പിടിച്ച് ഞാൻ ഓടി. ഊണു കഴിക്കുന്നേനു മുൻപ് വീടെത്തണം. തീരുവോണമായിട്ട് പോകേണ്ടന്ന് അച്ഛനും അമ്മയും പറഞ്ഞതാണ്. പക്ഷെ സ്കൂൾ തുറക്കുന്നതിന് മുൻപ് എനിക്ക് നോട്സ് മുഴുവൻ എഴുതിത്തീർക്കണം. ഓണാവധിക്ക് മുൻപ് പിടിച്ച ഒരു പനി കാരണം രണ്ട് ദിവസത്തെ ക്ലാസ് എനിക്ക് നഷ്ടമായി. ആ ദിവസത്തെ നോട്സ് ആശയുടെ കൈയ്യിൽ നിന്നും വാങ്ങാനാണ് ഞാൻ പോയത്. എന്നും എന്റെ കാസ്സിൽ ഞാനായിരുന്നു ഫസ്റ്റ്. അത് കൊണ്ട് തന്നെ ആശയുടെ അച്ഛനമ്മമാർക്ക് എന്നെ വലിയ കാര്യമാണ്. അവിടുന്ന് ഊണുകഴിക്കാൻ അവർ പറഞ്ഞത്താണ് പക്ഷെ എന്റെ അച്ഛനും അമ്മയ്ക്കുമൊപ്പമിരുന്ന് എനിക്ക് ഊണുകഴിക്കണം. അതു കൊണ്ടാണ് ഞാനിങ്ങനെ ധൃതി പിടിച്ച് ഒടേണ്ടി വന്നത്.

 

നോട്ട് ബുക്ക് നെഞ്ചോടു ചേർത്ത് പിടിച്ചു ഞാൻ ഓടി. പച്ച നിറത്തിലുള്ള പട്ടുപാവാട അതിന്റെ കൈയിലും പാവാടയുടെ താഴെയും ചുവപ്പും സ്വർണ നിറവും കലർന്ന ബോർഡർ, എന്റെ ഓണക്കോടിയാണ് അച്ഛൻ വാങ്ങിത്തന്നത്. എനിക്ക് ഒരു പാട് ഇഷ്ടമാണിത്‌.17ാം പിറ നാളിന് കഴിഞ്ഞ മാസം അമ്മ വാങ്ങിത്തന്ന പാദസരം, അതിന്റെ കിലുക്കം ആസ്വദിച്ച് ഞാൻ നടന്നു. രാവിലെ കുളിച്ച് അമ്മയോടൊപ്പം ക്ഷേത്രത്തിൽ പോകാനാണ് ഞാൻ ഇതൊക്കെ ഇട്ടത്. രണ്ടു കൈയിലും ചുവപ്പും ഇടകലർത്തി കുപ്പിവളയും ഇട്ട് പൂമ്പാറ്റയോപ്പോലെ ഞാൻ പാറി പറന്നു.ഇലക്കീറിലെ ചന്ദനം എന്റെ നെറ്റിയിൽ തൊട്ട്, അമ്മ കൺമഷി കൊണ്ടെ എന്റെ ചെവിയുടെ പിന്നിൽ ഒരു കുത്തിട്ടു എന്റെ, വാവയെ ആരും കണ്ണുവെയ്ക്കാതെ ഇരിക്കട്ടേന്നു.അയ്യേ,ഈ അമ്മക്ക് നാണമില്ലേ? ഞാനാ കൈകൾ തട്ടി മാറ്റി നാണം കൊണ്ടെന്റെ കവിൾ ചുവന്നു. 17വയസായ ഞാൻ അവർക്ക് വാവയാണ്. ഒറ്റ മകൾ ഉള്ളതുകൊണ്ടാകാം എന്നെ അവർ ഇത്ര ലാളിക്കുന്നത്.ചിരിച്ചുകൊണ്ട് ഞാൻ അമ്പലക്കുളത്തിലെ വെള്ളത്തിൽ കാലു മുക്കി, എന്റെ വെളുത്ത കാലിലെ തിളങ്ങുന്ന പാദസരം എന്നെ നോക്കി പൊട്ടിച്ചിരിച്ചു.

 

ഒരു പാട് ജോലികൾ ഇണ്ടെന്ന് പറഞ്ഞ് അമ്മയെന്നെ വീട്ടിലേക്ക് കൊണ്ടുപോയി. വിശാലമായ മുറ്റത്ത് തൊടിയിലെ പൂക്കൾ പറിച്ചു ഞാൻ ഒരു വലിയ അത്തപൂക്കളം തീർത്തു. നിലവിളക്ക് തെളിച്ച്വെച്ച്. അപ്പോഴാണ് ബുക്കിന്റെ കാര്യം ഓർത്തത്, നാളെ അമ്മയുടെ വീട്ടിൽ പോകും പിന്നെ ഒന്നിനും സമയം കിട്ടില്ല. അതാണ് ഇപ്പോൾ ഇങ്ങനെ ഓടേണ്ടി വന്നത്. വീട്ടിലേക് പോകാൻ ഒരു ഇടവഴിയുണ്ട്, ആ വഴി ഒറ്റക് പോകരുതെന്ന് മുതിർന്നവർ പാഞ്ഞിട്ടുണ്ട്. ഞങ്ങളെന്നും സ്കൂൾ വിട് ഈ വഴിയാണ് വരാറ്. വഴിയരികിൽ തെറ്റിപ്പഴം തൊടലിക്ക, ഞാവൽപ്പഴം ഇവയെല്ലാമുണ്ട് .ഞാൻ വേഗം ആ വഴിയിൽ ക്കൂടി മുന്നോട്ട് പോയി ഇനിയും വൈകിയാൽ അച്ഛൻ വഴക്കു പറയും കുറ്റിക്കാടിനടുത്ത് ചെന്നപ്പോൾ ഒരു ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി

(തുടരും)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here