പെഴച്ചവൾ ( ഭാഗം 2 )

താടിയും മുടിയും വളർത്തിയ ഒരാൾ, എനിക്കെന്തോ പന്തികേട് തോന്നി. നമ്മൾ നിരന്തരം വായിക്കുന്ന പീഡനകഥകൾ എന്റെ മനസിലൂടെ ഒരു നിമിഷം കടന്നു പോയി.അയാളുടെ കൈയിൽ ഒരു കുപ്പി ഉണ്ടായിരുന്നു, അതിൽ എന്തോ മദ്യം ആയിരിക്കും, അതയാൾ വായിലേക്ക് കമഴ്ത്തി. ഞാൻ വേഗം മുമ്പോട്ട് ഓടി, അടുത്ത വീട്ടിലെ മനോജണ്ണൻ, എനിക്ക് മുൻപിൽ നിക്കുന്നു. സമാധാനമായി പുള്ളി ഞങ്ങളുടെ അയൽവാസിയാണ് രണ്ട് വയസ്സുള്ള കുഞ്ഞുമോളുണ്ട്. അവളുടെ കൂടെ ഞാൻ എപ്പോഴും കളിക്കാറുണ്ട്.

അണ്ണന്റെ അരികിൽ കൂടി ഞാൻ നടന്നു. ആരോ എന്റെ മുടിയിൽ പിടിച്ചു പിറകോട്ടു വലിച്ചു. ഞാൻ അടിമുടിവിറച്ചു. ഒരു ഇരുപതു വയസ്‌ പ്രായം തോന്നിക്കുന്നപയ്യൻ, അവൻ എന്നെ വലിച്ച് തറയിൽ ഇട്ടു.. ഞാൻ കരഞ്ഞു കൊണ്ട് മനോജണ്ണനെ നോക്കി. മൃഗീയമായി പുഞ്ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞു, കുറെ നാളായി ഇ ചരക്കിനെ ഞാൻ നോട്ടമിട്ടിട്ട്. തിരുവോണമായിട്ട്, നല്ല സദ്യ തന്നെ കിട്ടി എന്റെ കാതുകളെ വിശ്വസിക്കണോ എന്ന് ഞാൻ സംശയിച്ച നിമിഷങ്ങൾ. തറയിൽ നിന്നും പിടഞ്ഞെഴുന്നേറ്റ് ഓടാൻ തുടങ്ങിയ എന്റെ ചെകിട്ടത്ത് അയാൾ ആഞ്ഞടിച്ചു. ഒന്നു നുള്ളി നോവിക്കാതെ എന്റെ അച്ഛനും അമ്മയും എന്നെ വളർത്തിയത്. ആ അടിയിൽ എന്റെ കാഴ്ച മങ്ങുന്ന പോലെ തോന്നി. നിലത്ത് വീണ ആരോ തറയിലൂടെ വലിച്ചിഴച്ച് കാട്ടിലേക്ക് കൊണ്ടുപോയി. ബോധം നഷ്ടമാകുന്നതിന് മുൻപ് ഞാനെന്റെ കണ്ണുകൾ വലിച്ചു തുറന്നു. മൂന്ന് പേരുടെ സംഖ്യ അത് അഞ്ചായി മാറി ആറാകുന്നു, എഴാകുന്നു ഉറക്കെ അലറാൻ വാ തുറന്നപ്പോൾ ബലിഷ്ഠമായ കൈകൾ എന്റെ മുഖം ഞെരിച്ചു.

 

എന്തോ എന്റെ കണ്ണുകൾ അടഞ്ഞു വന്നു മദ്യത്തിന്റെ മണം മാത്രം ഒരു അബോധാവസ്ഥ. പക്ഷെ എന്താണ് സംഭവിക്കുന്നതെന്ന് ഞാനറിയുന്നുണ്ടായിരുന്നു എന്റെ പുതിയെ പട്ടുപാവാട കീറിപ്പറിച്ചെറിയപ്പെട്ടു.. ചുട്ടുപഴുത്ത ഇരുമ്പു കൊണ്ട് ശരീരം പൊള്ളിക്കുന്ന അനുഭവം.കുപ്പിവളയിട്ട കൈകളും പാദസരം കിലുങ്ങുന്ന കാലുകളും ആരൊക്കെയോ ചവിട്ടI പിടിച്ചു. കുപ്പിവളമുറി കൈകളിൽ കുത്തിക്കേറിയ വേദന പോലും സുഖമാണെന്നെനിക്ക് തോന്നി. അവരെനിക്ക് നൽകിയ വേദന അത്രക്ക് വലുതായിരുന്നു. ഞാൻ പറക്കുകായിരുന്നു. ഭൂമി വിട്ടു ആകാശത്തിലേക് എനിക്ക് ചുറ്റും കഴുകന്മാർ അവർ എന്റെ ശരീരത്തിലെ ഓരോ അണുവും കുത്തി നോവിച്ചു. മാംസം കൊത്തിപറിച്ചു. മണിക്കൂറുകൾ കടന്നു പോയി

 

. ചത്തുവെന്നു തോന്നിയത് കൊണ്ടാണോ അതോ എന്റെ പിഞ്ചു ശരീരത്തിൽ ഇനി ഒന്നും ബാക്കിയില്ല എന്ന് തോന്നിയത് കൊണ്ടാണോ അറിയില്ല അവർ എന്നെ അവിടെ ഉപേക്ഷിച്ചു. ഞാൻ വൈകുന്നത് കണ്ടിട്ടാകണം എന്നെ കാണാഞ്ഞു തിരക്കി വന്ന എന്റെ അച്ഛനും അമ്മയും ദൈവം നൽകിയ ഒരേ ഒരു മകൾ. കൈ വെള്ളയിൽ കൊണ്ട് നടന്ന മകൾ …. പിച്ചിച്ചീന്തപെട്ടു രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ച…. അമ്മ ബോധമറ്റ് നിലത്തു വീണു കീറിപറഞ്ഞ പാട്ടുപാവാട വാരി എന്റെ ശരീരത്തിലേക്കിട്ട് അച്ഛൻ എന്നെ വാരി എടുത്ത് കൊണ്ട് റോഡിലേക്ക് ഓടി. അച്ഛന്റെ നിലവിളി കേട്ടാകണം ഓടി വന്നവർ അമ്മയെ താങ്ങി എടുത്തു. എനിക്കെന്തോ സംഭവിച്ചു എന്ന് എന്റെ ശരീരത്തിലെ മുറിപ്പാടുകളും അച്ഛന്റെ രക്തത്തിൽ കുതിരാൻ തുടങ്ങിയ ഷർട്ടും വിളിച്ചറിയിച്ചു. കണ്ട് നിന്ന മാതാപിതാക്കൾ മക്കളെ മുറുകെപ്പിടിച്ചു. ഒരച്ഛനു ഈ ഗതി വരുത്തരുതേയെന്നു വിലപിച്ചു. ശരീരഭാഗങ്ങൾ പെറുക്കിയെടുക്കാവുന്ന പരുവത്തിൽ എന്നെ ആശുപത്രിയിൽ എത്തിച്ചു.

 

ഒന്നു പൊട്ടിക്കരയുക പോലും ചെയ്യാതെ ഭ്രാന്തിയെ പോലെ ഇരിക്കുന്ന അമ്മയ്ക്ക് മുൻപിൽ എന്റെ പട്ടു പാവാടയുടെ ഒരു കഷ്ണം നെഞ്ചോടു ചേർത്ത് അച്ഛൻ ഇരുന്നു ഒന്നും പറയാനാകാതെ ബന്ധുക്കളും. ഈ ഭൂമിയിലെ ഒരു ഒരു വാക്കും ആശ്വസിപ്പിക്കാൻ പര്യാപ്തമാകില്ല ജിവന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ട എനിക്ക് വേണ്ടി വിധഗ്ധ ഡോക്ടർമാർ പണിപ്പെട്ടു. അടിയന്തിര സഹായമായി സർക്കാർ കുറച്ച് കാശും നൽകി. എന്റെ ജീവൻ തിരികെ കിട്ടാൻ നവമാധ്യമങ്ങൾളിൽ കൂട്ടപ്രാർത്ഥന നടന്നു. എനിക്ക് വേണ്ടി മെഴുകുതിരിയുമേന്തി ജാഥകൾ, സമരങ്ങൾ അങ്ങനെ ഒരു പാട്

… ആശുപത്രി ജീവന ക്കാരുടെ നിരന്തരമായ തീവ്രപരിശ്രമത്തിന് ഫലമായിട്ടാകണം ദൈവം ഒരല്പം ജീവന്റെ തുടിപ്പ് എന്റെ ശരീരത്തിന് നൽകി. ഒരു മാസം കൊണ്ട് പത്രമാധ്യമങ്ങളിൽ ഞാൻ മാത്രം…… ആശുപത്രിക്കിടക്കയിൽ പൊരുതുന്ന ഞാൻ വീരനായികയായി. പക്ഷെ ദൈവം എന്നെ തോൽപിച്ചു. ഒരുപാട് പേരുടെ പ്രാർത്ഥനകൾ കേട്ടത് കൊണ്ടാകാം നീണ്ട നാല് മാസ ങ്ങൾക്ക് ശേഷം ഞാൻ കണ്ണു തുറന്നു. സന്തോഷം നിറഞ്ഞ ഒരു പാട് കണ്ണുകൾ പക്ഷെ ജീവനറ്റ നാല് മിഴികൾ …. അത് മാത്രമാണ്. എന്റെ കണ്ണിൽ പതിഞ്ഞത് ഒരു പാട് കാലങ്ങൾക്ക് ശേഷം ഞാനവരെ കാണുകയായിരുന്നു. എന്റെ മാതാപിതാക്കൾ. ആ കണ്ണുകളിൽ ഭയമായിരുന്നു ആദ്യം മുതലേ എന്നെ ചികിത്സിച്ച ഒരു ഡോക്ടർ, നല്ല മനുഷ്യൻ അച്ഛനമ്മമാരോട് പറഞ്ഞു ഞാൻ പറയുവാൻ പോകുന്ന കാര്യം നിങ്ങൾ സമചിത്തതയോടെ കേൾക്കണം വിഷമിക്കരുത്

(തുടരും)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here