സേതുവിനെ ജന്മനാട് ആദരിച്ചു

 

കാലത്തെ അതിജീവിച്ച കൃതികളിലൂടെ മലയാള സാഹിത്യമേഖലയെ സമ്പന്നമാക്കാൻ സേതുവിന് കഴിഞ്ഞുവെന്ന് മന്ത്രി പി. രാജീവ്‌ പറഞ്ഞു. 80 വയസ്സ് പിന്നിടുന്ന സാഹിത്യകാരൻ സേതുവിനെ ആദരിക്കുന്നതിനായി സംസ്ഥാന സർക്കാരും കേരള സാഹിത്യ അക്കാദമിയും സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന സർക്കാരും കേരള സാഹിത്യ അക്കാദമിയും നാട്ടുകാരും നൽകിയ ആദരവിൽ അഭിമാനവും ആനന്ദവുമുണ്ടെന്ന് മറുപടി പ്രസംഗത്തിൽ സേതു പറഞ്ഞു. നേരിൽക്കണ്ട ജീവിതവും ജീവിതാവസ്ഥകളുമാണ് തന്നെ സാഹിത്യകാരനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.

കേരള സാഹിത്യ അക്കാദമിയുടെയും സംസ്ഥാന സർക്കാരിന്റെയും സാംസ്കാരികേതര സംഘടനകളുടെയും വ്യക്തികളുടെയും ആദരവും അദ്ദേഹം ഏറ്റുവാങ്ങി. ചടങ്ങിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ അധ്യക്ഷത വഹിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ മുഖ്യപ്രഭാഷണം നടത്തി. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. മ്യൂസ് മേരി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം കെ.വി. രവീന്ദ്രൻ തുടങ്ങിയവർ സേതുവിന് ആശംസകൾ നേർന്നു.

സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ഡോ. സുനിൽ പി. ഇളയിടം, സാഹിത്യ അക്കാദമി ജനറൽ കൗൺസിൽ അംഗം ഡോ. കെ.എസ്. രവികുമാർ, കടുങ്ങല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, മുപ്പത്തടം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എം. ശശി, പ്രൊഫ. ഇ.എസ്. സതീശൻ, ഡോ. വി.കെ. അബ്ദുൾ ജലീൽ, ശ്രീമൻ നാരായണൻ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, ഗ്രന്ഥശാലാ പ്രവർത്തകർ തുടങ്ങിയവർ സന്നിഹിതരായി.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here