ജന്മഗൃഹം

 

 

 

 

ഈ വിധമായൊരു ഭൂമിയിൽ
ജീവിക്കും

ഹതഭാഗ്യരാണ് നാം കൂട്ടരേ,

പലവുരു ആശിച്ചു മാറ്റങ്ങൾ

വരുവാൻ പഴമകൾ പോൽ…

എവിടെ കാലാകാലം കാണുന്ന

കാലങ്ങൾക്കിപ്പോൾ പ്രകൃതിയിൽ വന്നൊരു
ദ്രുദമാറ്റം.

ഇനിയുമീമാറ്റം വേണ്ട ഇതാപത്ത്

പഴമയായ് മാറുവാൻ നാം

എന്തു ചെയ്യും കൂട്ടർ .

ചിറകൾ ഇല്ല, വെള്ളം തേവൽ ഇല്ല

കണ്ണിൽ നിറവിൻ പാടം ഇല്ല.

പുലരികൾ പുഞ്ചിരിതൂകുന്നതില്ല
ഇളം മുളങ്കാടുകൾ ചാഞ്ചാടുന്നില്ല.

ഇവിടെയീ ദ്രുതഗതി മാറ്റങ്ങൾക്കായ്

പുതുമകൾ തേടും തലമുറകൾ.

പുതുമകൾ വേണം നല്ലതിനായിട്ട്

പഴമകൾ പാടെ നാം തള്ളരുത്

എറിയരുത് പ്ലാസ്റ്റിക് മാലിന്യം ചുറ്റിലും

പുലർത്തരുത് ഡിജിറ്റലിൻ

സാന്നിധ്യം മുഴുവനും

അറിയ്യില്ലേ വായുവിൽ എന്തെല്ലാം സാന്നിധ്യ൦

നഗ്നനേത്രങ്ങൾക്കസാധ്യമായ് കാണുവാൻ

പലവിധ രശ്മികൾ പലവഴി പോകുന്നു

ഇതോ നിങ്ങൾടെ ഡിജിറ്റൽകാലം

ഭൗമാന്തരീക്ഷത്തിൽ വിഷപ്പുക തുപ്പുന്നു

ഭൂമിയെ നാം ഒന്ന് ഓർത്തിടണം

എവിടെ ഭൂമിതൻ കാവലാൾ ഓസോൺപാളി

എവിടെ കാലാകാലം വന്നിടും കാലങ്ങൾ

ശുദ്ധമാം അന്തരീക്ഷം

ശുദ്ധമാം വെള്ളവും

ശുദ്ധമാം കായ്കനി

ശുദ്ധമായതൊന്നുമ്മില്ല

ധ്രുവങ്ങളിൽ മഞ്ഞുരുകുന്നു

മാമലകൾ മാനവർ തച്ചുടക്കുന്നു

പ്രളയ മഴ പെയ്യുന്നു

മാമലകൾ തകർന്നടിയുന്നു

വാസയോഗ്യമല്ലയെൻ ഭൂമി

നമ്മൾ വാസയോഗ്യമല്ലാത്തതാക്കി

കാണണം ഡിജിറ്റൽ യുഗം ഉൾകൺകളിൽ

കേൾക്കണം പഴമതൻ വാക്കുകൾ

ചെയ്യണം നല്ലതിനായുള്ള കാര്യങ്ങൾ

പുലർത്തീടണം ഭൂമിയെ നല്ലതുപോൽ


അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here