കിളിമൊഴി

 

 

 

ദൂരെ എവിടെയോ
ഇരുന്ന് ഒരു കിളി ചിലച്ചു.

അപ്പോൾ മുതൽ മാത്രം
ഉൾക്കണ്ണുതുറന്ന്
ഞാൻ ചുറ്റും നോക്കി …

അതുവരെയും
കാണാത്ത
എന്നെയാണു കണ്ടത്.

മായകൾനിറഞ്ഞ ലോകത്തുനിന്നു സ്വപ്നങ്ങൾ എന്നെ തേടിയെത്തി.
മനോഹരങ്ങളായ വർണ്ണങ്ങളിൽ മാത്രം മിഴിയൂന്നി നിന്നുപോയി.

ചിറകുകൾ വിരിച്ചു നൃത്തം വച്ച് അരികിലണഞ്ഞവയെ മാത്രം സ്വന്തമാക്കി.

പിന്നെയാണ്
ആ കിളിയെ ഓർമവന്നത്. തിരികെ നടന്നു… തേടിയലഞ്ഞു.

പക്ഷേ,
വഴിവക്കിലെങ്ങും ഒരു
കൊഞ്ചൽപോലും കേട്ടില്ല …

ഏറെ നാളുകൾ കടന്നുപോയി.
പിന്നിടെപ്പോഴോ അറിഞ്ഞു.

സ്വപ്നങ്ങളുമായി വന്ന ആ കിളി
എന്റെ കൂടെ എന്നും ഉണ്ടെന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English