ഓരോദിനങ്ങളിലും പുതുവെളിച്ചം കാണുമ്പോൾ
പറവകൾ പറയുന്നതിങ്ങനെ
ഇനി നാം പർവ്വതമുനമ്പുകൾ തേടാം
തെളിഞ്ഞൊരാകാശം നമുക്കുണ്ട്
ഇരുളിനെയല്ലാതെ ചിറകുകളുണ്ടെങ്കിൽ
ഭയക്കേണ്ട മറ്റൊന്നിനെയും
ഇരയിലും സഞ്ചാരപരിധിയിലും
വിഭിന്നർ നാമെല്ലാം
മതിലുകളില്ല അതിരുകളില്ല
നമുക്കൊരുപോലെ ആകാശം
പുതുമകൾ തേടി പറക്കുമ്പോൾ ഓർക്കാം
മുറിവേറ്റ ചിറകുള്ള സോദരരെ
പോകാം എവിടെയും
നേരമായ് പുതുമകൾ തേടാം
നാമെല്ലാം സ്വതന്ത്രർ