ഇരയും പക്ഷിയും

ഇരവിഴുങ്ങാൻ
കാത്തിരുന്ന പക്ഷി
ചിറകുതുന്നാൻ
മറന്നുപോയി

നനവുള്ള മണ്ണിൽ
ഇരയ്ക്കായി കൺമിഴിച്ചു
കാത്തിരുന്നൊടുവിൽ
ഇരയെ വീഴ്ത്തി.

പിടഞ്ഞു വീണതും
കൂർത്ത നഖങ്ങൾ
ആഴത്തിൽ മുറിവേൽപ്പിച്ചു
ഉന്മാദത്തിന്റെ നെറുകയിൽ

ചിറകു തുന്നിച്ചേർത്തു
ഇരയെ പുണർന്ന്
ചിറക് വിടർത്തിയനേരം
ഇര പിടഞ്ഞുണർന്നു

ചുറ്റും പരതി നോക്കി
കൈകളിൽ തട്ടിയ കൂർത്ത
കല്ലാൽ പക്ഷിയുടെ ഹൃദയം
രണ്ടായി പിളർത്തി കരഞ്ഞു

ഒടുവിൽ ഒരു കൂട്ടം പക്ഷികൾ
ഇര തേടി ഇറങ്ങി ചിറകു തുന്നിയ
പക്ഷികൾഇരയെ ചിത്രവധം ചെയ്തു
എങ്ങോ പറന്നുപോയി

 

 

 

ഇര വിരയോളം ചെറുതായിപ്പോയി
ഇരയ്ക്കായികറുത്ത വാവ്വൽ പകൽനേരത്ത്
കണ്ണുതുറന്ന് നീതീയ്ക്കായി ചിലച്ചു
നീതിന്യായങ്ങൾക്കിടയിൽ

ഇരയെ പിന്നെയും കൊന്നു
അപ്പോഴും ഇര തനിച്ചായിരുന്നു
ചുറ്റിനും പക്ഷികൾ നഖം കൂർപ്പിച്ചിരുന്നു
നീതിയ്ക്കായി കാലങ്ങൾ കാത്തിരിക്കണം
ഒടുവിൽ ഇരയെങ്ങോ മറഞ്ഞുപോയി

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here