കൊച്ചി അന്തരാഷ്ട്ര ബിനാലേക്ക് കൊടിയിറങ്ങി.7ന് കൊച്ചി ദര്‍ബാര്‍ ഹോളില്‍ നടന്ന ചടങ്ങിൽ ഈ വർഷത്തെ ബിനാലെയുടെ കൊടി താഴ്ത്തിയതോടെ പരിപാടികൾക്ക് സമാപനമായി. ആറു ലക്ഷത്തിലധികം പേരാണ് ബിനാലെയുടെ നാലാം പതിപ്പ് കണ്ടത്.
മുപ്പത്തിയൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള 138 കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങളാണ് ബിനാലെയുടെ നാലാം പതിപ്പിന് ഉണ്ടായിരുന്നത്.അനിത ദുബെ ക്യുറേറ്ററായി എത്തിയ ബിനാലെ സ്ത്രീപ്രാതിനിധ്യംകൊണ്ടും ശ്രദ്ധിക്കപ്പെട്ടു. നവകേരള നിര്‍മാണത്തിനായി മൂന്നേകാല്‍ കോടി രൂപ കരുതിവച്ചാണ് ഇത്തവണ ബിനാലെയുടെ കൊടിയിറക്കം. സമാപന സമ്മേളനത്തില്‍ ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനായിരുന്നു മുഖ്യാതിഥി.