കൊച്ചി മുസരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിൽ കേരളത്തിൽ നിന്നുള്ള കലാകാരൻമാരുടെ കല സൃഷ്‌ടികളും. ബിനാലെയിൽ ആദ്യമായാണ് കേരളത്തിൽ നിന്നുളള കലാകാരന്മാർക്ക് അവസരം ലഭിക്കുന്നത്. ബിനാലെ പത്താം വാര്‍ഷിക വേളയിലെ ശ്രദ്ധേയമായ പുതുമയാണ് മലയാളി കലാകാരന്മാര്‍ക്കു മാത്രമായി ഒരുക്കിയ ‘ഇടം’ എന്നു പേരിട്ട പ്രദര്‍ശനം.
16 വനിതകൾ ഉള്‍പ്പെടെ 34 കലാകാരന്മാരുടെ 200 സൃഷ്‌ടികളാണ് പ്രദര്‍ശനത്തില്‍ ഉള്ളത്. മള്‍ട്ടിമീഡിയയുടെ ഉള്‍പ്പെടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയ പ്രതിഷ്‌ഠാപനങ്ങള്‍ (ഇൻസ്‌റ്റലേഷൻ), വ്യത്യസ്‌തമാനങ്ങളിലുള്ള ശില്‍പങ്ങള്‍, വൈവിധ്യത്തോടെ വിന്യസിച്ച പെയിന്‍റിങുകളും ഫോട്ടോഗ്രാഫുകളുമെല്ലാം പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ബിനാലെയോടൊപ്പം തന്നെ ഏപ്രില്‍ 10-വരെ ദര്‍ബാര്‍ ആര്‍ട്ട് ഗാലറിയില്‍ പ്രദർശനം തുടരും.