അടച്ചിട്ട മുറികളിൽ നിന്നു ചിത്ര കലയെ തെരുവിലേക്ക് വിളിച്ചിറക്കി ഒരു കലാകാരൻ.സ്വതന്ത്ര പത്രപ്രവർത്തകനും ചിത്രകാരനുമായ ബിജോയ് എസ് ബി യാണ് വ്യതസ്തമായ ഒരു ആശയാവുമായി കേരളത്തിലെ തെരുവുകളിൽ പ്രത്യക്ഷപെടുന്നത്.
ആർട്ട് ഗ്യാലറികളിലെ ഇടുങ്ങിയ അന്തരീക്ഷത്തിൽ നിന്നും വ്യത്യസ്തമായി പ്രകൃതിയോട് ചേർന്നു കല ആസ്വദിക്കാനുള്ള അവസരമാണ് ഇവിടെ ഉള്ളത്.കഴിഞ്ഞ ദിവസം നടന്ന ആർപ്പൊ ആർത്തവം പരിപാടിയുടെ ഭാഗമായും, ആലപ്പാട്ട് സമരത്തിനോട് ഐക്യപ്പെട്ടു അലപ്പാട്ടും പ്രദർശനങ്ങൾ ഉണ്ടാകും. വ്യതസ്തമായ പ്രദർശനത്തിന് കാഴ്ചകാരനെക്കൂടി പങ്കാളി ആക്കുന്ന നമ്മവര എന്ന പേരാണ് ബിജോയ് നൽകിയിരിക്കുന്നത്.