കൃതി അന്താരാഷ്ട്ര പുസ്തക വേദിയില്‍ വായനക്കാരുടെ വന്‍ തിരക്ക്. പുസ്തകോത്സവം തുടങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പുസ്തക പ്രദര്‍ശനം കാണാനും വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ സ്വന്തമാക്കാനും വലിയ ആള്‍ക്കൂട്ടം എത്തിത്തുടങ്ങി.
ജനറല്‍ – ഇംഗ്ലീഷ്, ജനറല്‍ – മലയാളം, സയന്‍സ് ടെക്നോളജി അക്കാദമിക്,
കുട്ടികള്‍ക്കുള്ള പുസ്തകങ്ങള്‍ എന്നിങ്ങനെ നാല് വിഭാഗത്തിലായി ഇന്ത്യയില്‍
നിന്നും വിദേശത്തു നിന്നുമുള്ള എണ്‍പതോളം പ്രസാധകര്‍ മേളയുടെ മാറ്റ് കൂട്ടുന്നു.
പെന്‍ഗ്വിന്‍ റാന്‍ഡംഹൗസ്, വൈലി,ഹാര്‍പര്‍ കോളിന്‍സ്, പെര്‍മനന്റ് ബ്ലാക്ക്, ആമസോ വെസ്റ്റ്ലാന്‍ഡ്, പാന്‍ മാക്മില്ലന്‍, ഓറിയന്റ് ബ്ലാക്ക്സ്വാന്‍, ഗ്രോളിയര്‍, സ്‌കോളാസ്റ്റിക്, ഡക്ബില്‍, അമര്‍ചിത്രകഥ, ചില്‍ഡ്രന്‍സ് ബുക്സ് ട്രസ്റ്റ്
തുടങ്ങിയവര്‍ക്കൊപ്പം കേരളത്തിലെ മിക്കവാറും എല്ലാ പ്രസാധകരും മേളയില്‍
പങ്കെടുക്കുന്നുണ്ട. കുട്ടികളുടെ വിഭാഗത്തില്‍ മാത്രം ഒന്നരലക്ഷത്തോളം
പുസ്തകങ്ങളുണ്ടാകും
Home പുഴ മാഗസിന്