സാന്‍ഫ്രാന്‍സിസ്‌കോ: സുപ്രീം കോര്‍ട്ട് ജഡ്ജ് റൂത്ത് ബാഡര്‍ ജിന്‍സ്‌ബെര്‍ഗിന്റെ മരണം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രത്യാഘാതം ഉണ്ടാക്കും എന്നതില്‍ തര്‍ക്കമൊന്നുമില്ല. പക്ഷേ, അത് ട്രംപിനെ സഹായിക്കുമോ എന്നറിയാന്‍ പുതിയ പോളുകളുടെ റിപ്പോര്‍ട്ടുകള്‍ വന്നാലേ അറിയാന്‍ സാധിക്കൂ. അതിന്നു തൊട്ടുമുമ്പ് വരെയുള്ള പോളുകള്‍ ട്രംപ് കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കുന്നില്ല എന്നാണ് കാണിക്കുന്നത്.
പെന്‍സില്‍വേനിയ, ഫ്‌ളോറിഡ, നോര്‍ത്ത് കരോളിന എന്നീ സംസ്ഥാനങ്ങളില്‍ ഒഴിച്ച് ബാക്കിയുള്ള എല്ലായിടത്തും പോളുകള്‍ പ്രകാരം ആരു ജയിക്കും എന്നതിനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ ഉണ്ട്. ഈ മുന്ന് സംസ്ഥാനങ്ങളില്‍ നിന്ന് മൊത്തം 64 വോട്ടുകള്‍ ആണ് ഇലക്ടറല്‍ കോളജില്‍ ഉള്ളത്. അവ കണക്കില്‍ എടുക്കാതെ തന്നെ ജോ ബൈഡന് ജയിക്കാന്‍ ആവശ്യമായ 270 വോട്ടുകള്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ടാണ് ട്രംപിന്റെ വിജയ സാധ്യത വളരെ കുറവായത്.
T.K’s പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ പ്രഡിക്ഷനില്‍ ഈ ആഴ്ച 289 വോട്ടുകള്‍ ബൈഡന് ലഭിക്കും എന്നാണ് കാണിക്കുന്നത്. സംസ്ഥാനങ്ങള്‍ തിരിച്ചുള്ള വിശദാംശങ്ങള്‍ ഇവിടെ കാണുക: https://tinyurl.com/us-president-2020