ലോകം ഒരു കുടുംബം

ലോകം ഒരു വലിയ കുടുംബമാണെന്നു സങ്കൽപ്പിക്കുക എളുപ്പമാണെങ്കിലും 650 കോടി കുടുംബാംഗങ്ങളെക്കുറിച്ച്‌ ചിന്തിക്കുക അത്ര സുഗമമല്ല. അതിനാൽ ഈ കുടുംബാംഗങ്ങളെ കൂടുതൽ അടുത്തറിയാനായി കേവലം 100 പേർ മാത്രമുളളതാണ്‌ ഈ ഭൂകുടുംബം എന്നു ചിന്തിച്ചാൽ അവരുടെ വിതരണക്രമം താഴെപ്പറയുന്നതുപോലെയായിരിക്കും.

57 പേർ ഏഷ്യാക്കാർ, 21 പേർ യൂറോപ്യൻമാർ, 14 പേർ പശ്ചിമാർദ്ധഗോളത്തിലുളളവർ, 8 പേർ ആഫ്രിക്കക്കാർ.

ഈ നൂറുപേരിൽ 52 പേർ സ്‌ത്രീകളും 48 പേർ പുരുഷൻമാരും ആയിരിക്കും. 70 ആളുകൾ വെളളക്കാരല്ലായിരിക്കും 30 പേർ വെളുത്തവരായിരിക്കും. 70 പേർ അക്രൈസ്‌തവർ ആയിരിക്കും. 30 പേർ ക്രൈസ്‌തവരും.

ഈ നൂറുപേർക്കും ഒരുപോലെ അവകാശപ്പെട്ട കുടുംബസ്വത്തിന്റെ 59% കൈയടക്കി വച്ചിരിക്കുന്നത്‌ കേവലം 6 അമേരിക്കക്കാരായിരിക്കും. ഈ കുടുംബത്തിലെ 80 പേരും ജീവിക്കാൻ അടിസ്ഥാന സൗകര്യമില്ലാത്തവരായിരിക്കും 70 പേർക്കും വായിക്കാൻ അറിയില്ല. 50 പേർക്ക്‌ പോഷകാഹാരക്കുറവുണ്ട്‌. ഈ നൂറിൽ ഒരാൾ മരണത്തോട്‌ അടുത്ത അവസ്ഥയിലും ഒരാൾ പ്രസവിക്കാറായ അവസ്ഥയിലും ആയിരിക്കും. ഈ നൂറിൽ ഒരാൾക്കുമാത്രമേ കോളേജ്‌ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ടാകൂ. കമ്പ്യൂട്ടർ സ്വന്തമായുളളത്‌ ഒരേ ഒരാൾക്കുമാത്രം. എങ്ങനെയുണ്ട്‌ നമ്മുടെ കുടുംബത്തിന്റെ സ്ഥിതി?

Generated from archived content: essay4_feb01_06.html Author: subin

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here