സങ്കടത്തിൻ സമുദ്രം മനസിൽ
തുളളി മദിച്ചു രസിക്കുന്നു.
വാക്കുകൾ വാൾമുനയായെന്റെ
നെഞ്ചകം കീറിമുറിക്കുന്നു.
നെഞ്ചിലെ കിനാവിന്റെ ചില്ലുകൊട്ടാരം
തഞ്ചത്തിലൊട്ടും തകർക്കരുതേ!
മിഴിനീരിലുപ്പിന്റെ രുചിയറിയുന്നു.
കരയുന്നരാത്രികൾ
എരിയുന്ന കനലെന്റെ
ഏകാന്തവേളകൾ
ദീർഘനിശ്വാസങ്ങൾ.
ആവലാതികൾ ഉളളിലൊതുക്കി-
വിങ്ങിയവികാരങ്ങൾ
ചിറപൊട്ടി ഒഴുകി
നൊമ്പരം കശക്കിയെറിയുമ്പോഴും
മുറിവിലേയ്‌ക്കെരിവിറ്റ് വീഴ്‌ത്താതെ
ഒരു കൊച്ച് സാന്ത്വനമാകുമോ?
Generated from archived content: poem2_sep.html Author: sreekala_poothakkulam