ചിതറിയ ചിന്തകൾ

സമയം ആരെയുമ കാത്തിരിക്കില്ല

സമയമുണ്ടാക്കണമാവശ്യമുളളവർ

ചുമ്മാതിരിക്കുവോനറിയില്ലൊരിക്കലും

വിലപ്പെട്ട സമയത്തിൻ മൂല്യം.

ആത്മവിശ്വാസം നശിച്ചവന്‌

ആശ്രയം ഈശ്വരവിശ്വാസം.

പറയുവാനില്ല ആർക്കും പൂർണ്ണത,

പറയും എവിടെയും പരാതി.

അനുകരിക്കുന്ന ജീവിതം

തനിമയില്ലാത്ത മറിമായങ്ങൾ.

അന്യനെ വേദനിപ്പിക്കാത്തൊരുത്തനെ

മന്നിലെങ്ങും കാണാനില്ല.

പ്രതികാര ദാഹികളാണേവരും

പ്രശ്‌നം പരിഹരിക്കാനാർക്കുമേ ആശയില്ല

മായം മറിമായമെല്ലാമെവിടെയും

അതിശയോക്തിക്കെന്നും മുൻതൂക്കം

അനുഭവം അറിവിനായി മാറ്റുവാനായാൽ

വെറുതെയായിപ്പോവില്ല മാനവജീവിതം.

Generated from archived content: poem2_feb28_06.html Author: sreekala_poothakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here