വീണ്ടുമൊരോണം?

നിത്യഭാരങ്ങൾ താങ്ങി

തപ്തതയായ്‌ നീങ്ങിടുമ്പോൾ

വന്നെത്തി വീണ്ടുമൊരോണം

കഴമ്പില്ലാക്കനവുകൾ

നിറയുന്ന നിദ്രകൾ

അരവയറും

പൊരിവെയിലേറ്റ്‌ വാടിയ മുഖവും

ഇനിയെന്ത്‌?

ഓണനിലാവുപോൽ

നിറഞ്ഞ ചിരിയും

ഓണത്തിൻ ഊഷ്മള സൗഖ്യത്തിൻ

ഓർമ്മകളും മാത്രമിനി ബാക്കി.

Generated from archived content: poem1_sept21_07.html Author: sreekala_poothakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here