മന്ദമധുരമൊരു തെന്നലായ് ജീവിതം
ചന്ദനഗന്ധം നിറഞ്ഞിരിക്കേ
കപടവാദം നിരത്തി അവളെന്റെ
ഹൃദയവിശുദ്ധി തകർത്തെറിഞ്ഞു.
പതുങ്ങിയിരുന്നു അപവാദത്തിൽ
കത്തിയാൽ
വരഞ്ഞു കീറി എൻ ദേഹമാകെ.
നിറഞ്ഞ പരിഹാസത്തോടവൾ
ജേതാവായി, കരുക്കൾ നീക്കിയപ്പോഴും
മിണ്ടാതെ മിഴിപൂട്ടി നിശ്ശബ്‌ദം തേങ്ങി ഞാൻ.
കറുത്ത മെയ്യും കൂർത്തപല്ലും
നഖവും കൊണ്ടെന്റെ ഹൃദയം
കൊത്തിവലിച്ചു രസിച്ചവൾ.
കൂർത്ത മുളളുകൾ കൊണ്ടെന്റെ ഹൃദയം
ചോരത്തുളളികളിറ്റു പൊടിഞ്ഞു തുളുമ്പി
തളർന്നു താഴെയിരുന്നു ഭീതിയാൽ
പൊട്ടിക്കരയുവാൻ നാവ് പൊന്തിയില്ല.
നിറഞ്ഞ കണ്ണും വിങ്ങി വിറച്ചു പിടയ്‌ക്കും
കരളുമായി ഞെട്ടിയെണീറ്റു ഞാൻ
ഓടിയൊളിച്ചു അത്താണിയ്‌ക്കായ്
ഇല്ല കൊടുക്കില്ല ഞാനെന്റെ ജീവിതം
തല്ലിത്തകർക്കുവാനൊരുത്തർക്കും.
Generated from archived content: poem1_july_05.html Author: sreekala_poothakkulam