തടങ്കൽ

പറയാത്തൊരായിരം വചനങ്ങൾ

നാവിന്റെ തടങ്കലിലാണ്‌.

കനലായി മനസിൽ

കവിത എരിയുമ്പോഴും

ആത്മരോഷം നിറഞ്ഞു തുളുമ്പുമ്പോഴും

വാക്കുകൾ എന്നും നാവിന്റെ തടങ്കലിലാണ്‌

ഹ്രസ്വമെങ്കിലും തീഷ്‌ണമാകുമെൻ ചിന്തകളും

മനസിന്റെ കടിഞ്ഞാണിലാണ്‌.

കാതങ്ങളിനിയും താണ്ടണം മോഹമതെ

പാദങ്ങളും തടവിലാണ്‌

നിന്ദകാണിച്ചു നീങ്ങുന്ന മർത്ത്യരിന്ന്‌

രൗദ്രഭാവത്തിലട്ടഹസിക്കവേ

കാണുവാനെൻ കാഴ്‌ചയും

കണ്ണിൻ തടങ്കലിൽ

മുന്നിലെരിയുന്നതൊക്കെയും സ്വപ്‌നത്തിൻ

അഗ്നിജ്വാലകൾ, പട്ടടജ്വാലകൾ.

Generated from archived content: poem1_feb01_06.html Author: sreekala_poothakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here