സാംസ്‌കാരിക കേരളത്തിന് അവഗണിക്കാൻ കഴിയാത്ത പകൽക്കുറിയിലെ മൂന്ന് സാംസ്‌കാരിക പ്രസ്ഥാനങ്ങളാണ് കലാഭാരതി കഥകളിവിദ്യാലയവും എം.കെ.കെ. നായർ സാംസ്‌കാരിക കേന്ദ്രവും പണയിലഴികത്ത് നാരായണപിളളയും.
ഉടുപ്പ്, ചെരിപ്പ്, സോപ്പ്, പൗഡർ, ടൂത്ത് പേസ്‌റ്റ് ഇത്യാദി ആർഭാഗങ്ങൾക്കെല്ലാം ജീവിതത്തിൽ വിലക്കേർപ്പെടുത്തിയിരിക്കുന്ന, ജാതി, മതം, രാഷ്‌ട്രീയം, പണം, പദവി എന്നിവയുടെ പേരിൽ മനുഷ്യരെ ഗ്രൂപ്പുതിരിക്കാതെ എല്ലാവരെയും കൂടെപ്പിറപ്പുകളായി കാണുന്ന, വിദ്യാലയങ്ങളിൽ ജീവിതത്തിന്റെ നല്ലകാലം മുഴുവൻ തളച്ചിടാതെ മനുഷ്യനാകാനും ജീവിതം സഫലമാക്കാനും കഴിയുമെന്ന് ജീവിതംകൊണ്ട് തെളിയിച്ച, അദ്ധ്വാനിച്ചുണ്ടാക്കിയ വസ്‌തുവകകൾ ആതുരാലയങ്ങൾക്കും സാംസ്‌കാരിക കലാകേന്ദ്രങ്ങൾക്കും നിരാലംബർക്കും അറിഞ്ഞ് സമർപ്പിക്കുന്ന, മദ്യനിരോധന പ്രസ്ഥാനത്തിലും ഗാന്ധിയൻ പ്രസ്ഥാനങ്ങളിലും കലാ സാംസ്‌കാരിക രംഗങ്ങളിലുമായി കേരളത്തിൽ നിറഞ്ഞുനിൽക്കുന്ന കെടാവിളക്കാണ് നാരായണപിളളച്ചേട്ടൻ.
ഏതാനും സാംസ്‌കാരിക നായകരുടെ വാക്കുകളിലൂടെ നമുക്കീ ഉടുപ്പിടാഗാന്ധിയൻ നാരായണപിളള ചേട്ടനെ നോക്കിക്കാണാം.
* കഥകളിയും ജനക്ഷേമവും ലക്ഷ്യംവെച്ച് ജന്മം കൊണ്ട ഗാന്ധിയൻ – ആർ.രാമചന്ദ്രൻനായർ ഐ.എ.എസ്.
* കലയെ സ്‌നേഹിച്ച ഗ്രാമീണൻ. ഈ മനുഷ്യന്റെ പേര് ഗിന്നസ് ബുക്കിൽ ചേർക്കണം – ഡോ. ഡി. ബാബുപോൾ ഐ.എ.എസ്.
* അകത്തും പുറത്തും ആവരണമില്ലാത്ത മനുഷ്യസ്‌നേഹി – പ്രൊഫ. വട്ടപ്പറമ്പിൽ ഗോപിനാഥപിളള
* അത്ഭുത മനുഷ്യൻ – പ്രൊഫ. അമ്പലപ്പുഴ രാമവർമ്മ
* രാഷ്‌ട്രീയമില്ലാത്ത ഗാന്ധിജി. സാംസ്‌കാരികരംഗത്തെ ഗാന്ധിജി. – പ്രൊഫ. എം.വി.ശങ്കരൻ
* ഇത് കണ്ട ആളല്ല; കാണേണ്ട ആളാണ്. – പ്രൊഫ. കെ.വി. ദേവ്
* ആദർശ സൗഭാഗ്യമിയന്ന ജന്മം – ഡോ. ടി.ജി. രാമചന്ദ്രൻ
* അന്യജീവനുതകി സ്വജീവിതം ധന്യമാക്കിയ മഹാത്മാവ് – ശിരോമണി എൻ.കെ. കുമാരൻ
* അർപ്പണ ബോധത്തോടെയുളള മാതൃകാപരമായ പ്രവർത്തനത്തിന്റെ ഉടമ – മിത്രനികേതൻ ഡയറക്‌ടർ വിശ്വനാഥൻ
* ഒരു ഉൾനാടൻ വിസ്‌മയം – മന്ത്രി ജി. കാർത്തികേയൻ
* പകൽക്കുറി എന്ന കുഗ്രാമത്തെ കലയുടെ സ്വർഗ്ഗഭൂമിയാക്കിയ സ്‌നേഹസമ്പന്നൻ – കലാമണ്‌ഡലം ഹൈദരാലി
* പരിചയപ്പെട്ടവർക്ക് മറക്കാൻ കഴിയാത്ത വ്യക്തിത്വം – പ്രൊഫ. കലാമണ്‌ഡലം രാജശേഖരൻ
* ഗുരുചെങ്ങന്നൂർ ആശാന്റെ അമ്മാവൻ – കടവൂർ വാസുദേവൻനായർ
Generated from archived content: essay3_july_05.html Author: sreekala_poothakkulam