നമുക്കിടയിൽ ജീവിക്കുന്ന ഭൂമിക്കാരൻ

ബസുമ ബാലസുബ്രഹ്‌മണിയാണ്‌ മറ്റുളളവർക്ക്‌ മാതൃകയായി ഭൂമിയെ സേവിക്കുന്ന ഭൂമിക്കാരൻ. മിൽമ കൊല്ലം യൂണിറ്റിൽ ഡെപ്യൂട്ടി എഞ്ചിനീയറായ ബസുമ പതിനാലു വർഷമായി പ്രകൃതിജീവനം തുടങ്ങിയിട്ട്‌. ആദ്യകാലത്ത്‌ അൽഭുതപ്പെട്ടുവെങ്കിലും ഇപ്പോൾ കുടുംബവും അദ്ദേഹത്തിനൊപം ഈ ജീവിതം നയിക്കുന്നു.

ഭൂമി എല്ലാചരാചരങ്ങൾക്കും അവകാശപ്പെട്ടതാണെന്ന തിരിച്ചറിവാണ്‌ ബസുമയെ പ്രകൃതി ജീവിതത്തിലേക്ക്‌ തിരിച്ചത്‌. ഈ തിരിച്ചറിവ്‌ ഉണ്ടായത്‌ തികച്ചും യാദൃശ്ചികമായും.

മലിനീകരണം, ചൂഷണം, വിഭാഗീയതി, ഉപഭോഗ സംസ്‌കാരം എന്നിവയ്‌ക്കെതിരെയുളള പോരാട്ടമാണ്‌ ബസുമയുടേത്‌. സോപ്പുകൾ ഉപയോഗിക്കാത്ത ബസുമയും കുടുംബവും പല്ലു തേക്കാൻ പേസ്‌റ്റും ഉപയോഗിക്കുന്നില്ല. വസ്‌ത്രങ്ങൾ കഴുകാൻ പോലും പ്രകൃതിവിഭവത്തെ അവർ തേടുന്നു. കുളിക്കാൻ സോപ്പിനു പകരം പയർപ്പൊടി ഉപയോഗിക്കാം. അല്ലെങ്കിൽ തോർത്തുപയോഗിച്ച്‌ ശരീരം വൃത്തിയാക്കാം. കടലമാവ്‌, പയർപൊടി, ഉമിക്കരി, പ്ലാവില, മാവില തുടങ്ങിയവയ.ണ്‌. പേസ്‌റ്റിനുളള പ്രകൃതിയുടെ ബദൽ. വസ്‌തങ്ങൾ കഴുകി വൃത്തിയാക്കാൻ സോപ്പു കായ്‌ ധാരാളം. സോപ്പ്‌, പേസ്‌റ്റ്‌ എന്നിവ പ്രകൃതിയെ നശിപ്പുക്കാന്ന ഏറ്റവും വലിയ രാസമാലിന്യങ്ങളാണെന്ന്‌ ബസുമ പറയുന്നു. മനുഷ്യൻ നിത്യവും ഉപയോഗിക്കുന്ന ഇവ മറ്റെന്തിനേക്കാളും അപകടകാരിയാണെന്ന്‌ അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ആഹാരകാര്യത്തിലും ബസുമ വ്യത്യസ്‌തത പുലർത്തുന്നു. മാംസാഹാരമില്ല ധാന്യങ്ങളും പയറുവർഗങ്ങളും കഴിയുന്നതും കുറച്ചു തന്നെ. ചക്കയും പപ്പായും നല്ല ആഹാരങ്ങളാണെന്ന്‌ ബസുമ പറയുന്നു. പ്ലാവിന്റെ ഉയർന്ന തടിയിൽ ചക്ക പിടിക്കുന്നതിനാൽ അതിൽ സൗരോർജ്ജം ധാരാളം പ്ലാവിന്റെ വേരുകൾ ഭൂമിയിൽ വളരെ ആഴത്തിൽ പോകുന്നതിനാൽ ധാതുമൂലകളങ്ങളും ഏറെ. പപ്പായ പഴമായും പച്ചക്കറിയായും ഉപയോഗിക്കാവവുന്ന ഒന്നാണ്‌. കൃഷി ചെയ്യാനും താരതമ്യേന ഏറെ എളുപ്പം. ഭൂമിയെ വെട്ടിയും കിളച്ചും അലോസരപ്പെടുത്തേണ്ട കാര്യമില്ല. എന്നാണ്‌ ഇദ്ദേഹത്തിന്റെ പക്ഷം. വിളകളെപ്പോലെ കളകളും പരിസ്ഥിതി സംതുലനത്തിന്‌ അത്യാവശ്യമാണ്‌..

ജൈവമാലിന്യങ്ങൾ മണ്ണിലേക്ക്‌ ലയിച്ചാൽ യാതൊരു രാസവളങ്ങളും ആവശ്യമില്ല. മനുഷ്യമലം നല്ലൊരു ജൈവവളമാണ്‌. മറ്റുളളവർക്ക്‌ ബുദ്ധിമുട്ടുണ്ടാക്കാതെ മലപ്പൊതികളുണ്ടാക്കി. ഇതു മണ്ണിൽ ലയിപ്പിക്കാം. ചാണകം, മൂത്രം എന്നിവയെ വളരെ പവിത്രമായി കാണുന്ന സംസ്‌കാരമുളള മലയാളികൾക്ക്‌ സ്വയം ചുമക്കുന്ന മനുഷ്യമലത്തിനോട്‌ എന്തിനിത്ര വിരോധം എന്നാണ്‌ ബസുമയുടെ ചോദ്യം. വസ്‌ത്രത്തിന്റെ കാര്യത്തിലും ബസുമ വ്യത്യസ്‌തനാണ്‌. പരുത്തി വസ്‌ത്രങ്ങൾ സ്വയം നെയ്‌താണ്‌. അദ്ദേഹം ഉപയോഗിക്കുന്നത്‌. ബട്ടൺസ്‌ പോലും ചിരട്ടയിൽ നിന്ന്‌ അദ്ദേഹം നിർമ്മിക്കുന്നു.

ഹൈസ്‌കൂൾ അദ്ധ്യാപികയായ ശ്രീദേവിയാണ്‌ ബസുമയുടെ ഭാര്യ. ഈ ദമ്പതികൾക്ക്‌ രണ്ടു പെൺമക്കൾ പ്ലസ്‌വൺകാരി ഗോപികയും ഏഴാം ക്ലാസുകാരി ദേവികയും. കൃഷിയും നെയ്‌ത്തുമാണ്‌ മനുഷ്യന്‌ പറ്റിയ തൊഴിലെന്ന്‌ പറയുന്ന ബസുമ ഒരാളുടെ അടിസ്ഥാന ആവശ്യം അന്നവും വസ്‌ത്രവുമാണെന്ന്‌ എടുത്തുകാട്ടുന്നു. ഇതിനെയാണ്‌ ഓരോരുത്തരും പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിക്കുന്നതെന്ന്‌ അദ്ദേഹം ഓർമ്മിപ്പിക്കുന്നു. പണമില്ലാത്ത, ക്രയവിക്രയമില്ലാത്ത, ചൂഷണമില്ലാത്ത, വിഭാഗീയതയില്ലാത്ത ഒരു ലോകം ബസുമ സ്വപ്നം കാണുന്നു. ജൈവധർമ്മ ചിന്തകൾക്ക്‌ സാമൂഹ്യമാനമുണ്ടെന്നും ഒരിക്കൽ അത്‌ വ്യാപകമായി സ്വീകരിക്കപ്പെടുമെന്നും ഭൂമിക്കാരനായ അദ്ദേഹം പ്രത്യാശിക്കുന്നു.

Generated from archived content: edit_nov11_06.html Author: sreekala_poothakkulam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here