നേര്‌

നേരെന്നു തോന്നുന്നതു

നേരെയുറക്കെ വിളിച്ചുപറയാൻ

നേരം നോക്കരുതു നമ്മളാരും

നേരം നോക്കരുത്‌.

നേരിലെ നേരറിയാതെ

നേരം കഴിഞ്ഞു നോക്കുമ്പോൾ

നേര്‌ നമ്മളോട്‌ തിരക്കും

നേരാണെന്നറിയാമായിരുന്നെങ്കിൽ

നേരത്തെയാകാമായിരുന്നില്ലേയെന്ന്‌?

Generated from archived content: poem3_aug.html Author: shaiju_panjamam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here