ഉദയാസ്‌തമയം

ജനനിയിൽ തായതൻ പ്രിയസുതയായ്‌ ജനിച്ചു

മിത്രങ്ങൾ തൻ കൺമണിയായ്‌ വളർന്നു

ഗുരുവിൻ വാത്സല്യവും നേടി മുന്നോട്ട്‌

സ്‌നേഹം കൊടുത്തും വാങ്ങിയും

സ്‌നേഹത്തിൻ ആഴക്കടലിൽ മുങ്ങിയും

നിമ്‌നോന്നതമാം പാതയിലൂടെയും സഞ്ചരിച്ചു

ബാല്യം, കൗമാരം പിന്നെ യൗവ്വനത്തിലും

കടന്നു

മകളായ്‌, പിന്നെ ഭാര്യയായി

അമ്മയായ്‌, മുത്തശ്ശിയായ്‌ സുതൻ തൻ

പുത്രനെ ലാളിച്ചും കൊഞ്ചിച്ചും

വാർദ്ധക്യത്തിൻ ചവിട്ടുപടികൾ മെല്ലെ കയറിയതും

ജീവിത സായാഹ്നത്തിൽ ക്ഷീണിച്ചിരുന്നവൾ

അവശയായ്‌.

വിധവയായ്‌, പിന്നെ തൻവരനാം യമദേവനെയും

കാത്ത്‌ ദീർഘമാം യാത്രക്കൊരുങ്ങി.

അംഗങ്ങളിൽ ചന്ദനം പൂശിയും

കാർകൂന്തലിൽ കുസുമം ചൂടിയും

പിന്നെ, പാവനമാം പുണ്യനദിയിൽ മുങ്ങികുളിച്ച്‌

പാരിൽ ചെയ്‌ത പാതകങ്ങൾക്കൊക്കെയും

പാരിൽ തന്നെ മോക്ഷവും നേടി യാത്രയായ്‌-

ഒരു ദീർഘമാം യാത്ര.

പുനഃജന്മത്തിലും മർത്ത്യയായ്‌ ജനിച്ച്‌

വീണ്ടുമൊരു ഉദയാസ്തമനം ആസ്വദിക്കുവാൻ

യാത്ര തുടങ്ങിയ ദൈവസന്നിധിയിൽ

നിന്നു വിനീതയായ്‌.

Generated from archived content: poem10_july_05.html Author: sajeena_nattayam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English