വാക്‌ദ്വാദങ്ങളെന്തിന്‌

വ്യക്തതയില്ലാത്തൊരു കൂട്ടായ്മയിൽ

വ്യക്തിത്വങ്ങൾ പലതാകുമ്പോൾ

ആശയങ്ങൾ കയ്യ്‌കോർക്കുന്നോ

വഴി പിരിയുവാനായി മുട്ടിനിൽക്കുന്നോ

നാമൊന്നാണെങ്കിലെന്തിനീ കൂട്ടായ്മ

ആശയ ആകർഷണവികർഷണങ്ങൾ

കത്തിയും കരിയും കെട്ടി ആടുന്നുവോ

തുടക്കക്കാർ താളം കിട്ടാതെ

പകച്ചു നിൽക്കുന്നുവോ?

ശാന്തിക്കായ്‌ ഇറങ്ങിയിട്ടൊരുപിടി

ആശാന്തിയും മനഃസംഘർഷങ്ങളും

മാത്രമാകുന്നുവോ നേട്ടം?

മനുഷ്യാ നീ ഒന്നാണെങ്കിൽ

നിൻമതവും മനവും ഒന്നാണെങ്കിൽ

എന്തിനീ വാഗ്വാദങ്ങൾ

എന്തുകൊണ്ടീ ആശയ കുഴപ്പങ്ങൾ?

Generated from archived content: poem1_jun15_07.html Author: s_jayalakshmi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here