സംസ്ഥാനത്ത് ഇപ്പോൾ സർക്കാർ ചുമതലയിൽ നിർമ്മിക്കുന്ന മഴക്കുഴികൾ എത്രത്തോളം ശാസ്‌ത്രീയമായിട്ടാണ് എന്നറിയില്ല. ഈ മഴമാറുമ്പോഴേക്കും കുഴി ഇല്ലാതാകുന്ന രീതിയിലാണ് ഇതെങ്കിൽ ഇതിന്റെ പ്രയോജനം എന്താണ്? സ്‌കൂൾ പരിസരങ്ങളിൽ നിർമ്മിക്കുന്ന മഴക്കുഴികൾ ഒരിക്കലും മരണക്കുഴികളാകാതിരിക്കട്ടെ.
മഴക്കുഴിയുടെ കാര്യത്തിൽ പഠനം നടത്തിയ പ്രഗത്ഭരുടെ സാന്നിധ്യത്തിൽ കുഴികൾ നിർമ്മിച്ചാൽ അപകടങ്ങൾ ഒഴിവാക്കാം-അതുവഴി അപവാദങ്ങളും. കേരളത്തിന്റെ ജലക്ഷാമവും ഇതോടെ പരിഹരിക്കപ്പെടാം.
നമ്മുടെ അപാകതകളുടെ വ്യക്തമായ തെളിവാണല്ലോ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കേരളം ഏറ്റവും കൂടുതൽ വരൾച്ചയും അനുഭവിക്കുന്നു എന്നത്. ഒപ്പം മറ്റെങ്ങും കാണാത്ത വിചിത്രമായ ചില കാഴ്‌ചകളും-മഴയായാൽ കേരളത്തിലെ പകുതിയിലധികം ജനതയും വെളളത്തിലാകുന്നു എന്നത്. അപ്പോൾ ശരിയായ മഴവെളള സംരക്ഷണം (സംഭരണം) നമുക്കനിവാര്യമായിരിക്കുകയാണ്.
Generated from archived content: essay1_july.html Author: s_jayalakshmi
Click this button or press Ctrl+G to toggle between Malayalam and English