ടേക്ക് ഭായ് നമ്മുടെ ഭായിയാണ് കേട്ടോ
ടേക്ക് ഭായ് ആളൊരു പാവമാണ് കേട്ടോ
ടേക്ക് ഭായ് എപ്പോഴും സന്തുഷ്‌ടനല്ല
ടേക്ക് ഭായ് എന്നാൽ ദുഷ്‌ടനല്ല
ടേക്ക് ഭായ് എന്നും കഴിക്കും കിഴങ്ങ്
ടേക്ക് ഭായ് എന്നാൽ കിഴങ്ങനല്ല
മലയാള ഭാഷ ഭായീടെ നാവീന്ന്
താഴേക്കുവീഴണ കാണുമ്പോ നമ്മൾ
അക്ഷരം തെറ്റിപ്പറഞ്ഞ് പഠിക്കുന്ന
ഇംഗ്ലീഷ് മീഡിയം പിളളാരെയോർക്കും
ഭായീടെ മോന്തയ്‌ക്ക് സൂക്ഷിച്ച് നോക്ക്യാൽ
ജാക്കിചാൻ കണ്മുന്നിൽ വന്നെന്ന് തോന്നും
കാക്കിയണിയുമ്പോൾ ഭായീടെ രൂപം
ഗാന്ധിനഗറിലെ ലാലിന്റെ പോലെ
ടേക്ക് ഭായ് നല്ല മസിലുളള ആളാ
ദിവസേന എക്‌സർസൈസ് ചെയ്യുന്നയാളാ
ബോർഡറിൽ തോക്കുമായ് നിന്നൊരു കാലം
ടേക്ക് ഭായ് എന്നും മനസ്സിൽ കരുതുന്നു
ടേക്ക് ഭായ് അസ്സല് പട്ടാളം തന്നാ
ഇപ്പോഴും എപ്പോഴും പട്ടാളം തന്നാ
മഴയെങ്ങാൻ ചാറിയാൽ മൂവർണ്ണത്തിൻ
കൊടി അഴിച്ചോണ്ട് പോകാത്ത പട്ടാളം തന്നാ!
ടേക്ക് ഭായ് എന്നാലും പാവാണ് കേട്ടോ
ടേക്ക് ഭായ് നമ്മുടെ ഭായിയാണ് കേട്ടോ!
Generated from archived content: poem2_may.html Author: prasanth_pankan