ഞാനെന്റെ പ്രണയം പകുത്ത്
നിനക്ക് പട്ടടയൊരുക്കാം
എന്നിൽ തലചായ്‌ച്ച്
നീ നെയ്‌ത സ്വപ്‌നങ്ങളാൽ
ശവക്കച്ച തുന്നാം
നമ്മളൊന്നെന്നറിഞ്ഞ
ചുംബനത്തിന്റെ ചൂടാൽ
കനലൊരുക്കാം
ജഠരാഗ്നിതൻ നിറവിൽ
പ്രണയമലിച്ചു ചേർക്കാം
ബാക്കി ഞാൻ….
ഇനി ജീവിതം…?
ആദ്യപ്രണയം
അവസാനത്തിന്റെ
ആരംഭമാകുന്നു
തുടർന്നുളള
ഓരോന്നും
ആവർത്തനങ്ങളത്രെ
നിശ്വാസങ്ങളുടെ
ചുംബനങ്ങളുടെ
കൊഞ്ചലുകളുടെ
കണ്ണുനീരിന്റെ
ആവർത്തനം.
Generated from archived content: poem1_oct25_05.html Author: prakashan_puthiyetty