നിലാവ് നിന്നെ ഉണർത്തി
പക്ഷേ,
നിഴൽ നിനക്ക് വിരൂപതയായിരുന്നു.
നിഴൽ യാചിച്ചു.
“നില്‌ക്കു! നിമിഷമെങ്കിലും….!”
നീയതു ശ്രദ്ധിച്ചില്ല.
ശ്രദ്ധ മുഴുവൻ നീലാകാശത്തായിരുന്നു.
എന്നാൽ,
നിഴലിനെക്കാൾ നിറം കുറഞ്ഞ നിന്നെ
നിലാവിനും അറിയാൻ കഴിഞ്ഞില്ല.
Generated from archived content: poem4_aug.html Author: pradeep_ashtamichira
Click this button or press Ctrl+G to toggle between Malayalam and English