പെൺകുട്ടികളോട്‌

രാത്രി പുറത്തുപോകരുത്‌

അത്‌ പുരുഷൻമാരെ പ്രലോഭിപ്പിക്കും

ഏത്‌ നേരത്തായാലും ഒറ്റയ്‌ക്ക്‌ പോകരുത്‌

ഏത്‌ സന്ദർഭവും ചില പുരുഷന്മാരെ

പ്രലോഭിപ്പിക്കും.

വീട്ടിലിരിക്കരുത്‌

അതിക്രമികളും ബന്ധുക്കളും

ബലാത്‌കാരം ചെയ്യാം.

വസ്‌ത്രങ്ങളണിയാതെ പുറത്ത്‌ പോകരുത്‌

അത്‌ പുരുഷന്മാരെ പ്രലോഭിപ്പിക്കും.

വസ്‌ത്രങ്ങളിഞ്ഞ്‌ പുറത്ത്‌ പോകരുത്‌

ഏതുവസ്‌ത്രവും ചില പുരുഷന്മാരെ

പ്രലോഭിപ്പിക്കും.

ശൈശവം ഒഴിവാക്കുക

ചില ബലാൽസംഗവീരന്മാർ

കൊച്ചു പെൺകുട്ടികൾക്കു നേരെയാണ്‌.

വാർദ്ധക്യം ഒഴിവാക്കുക.

ചില ബലാൽസംഗ വീരന്മാർ വൃദ്ധകളെ

താൽപ്പര്യപ്പെടുന്നു.

അച്‌ഛനോ മുത്തച്ഛനോ അമ്മാവനോ

സഹോദരനോ ഉണ്ടാവരുത്‌

പെൺകുട്ടികളെ കൂടുതലും ബലാത്സംഗം

ചെയ്യുന്നത്‌ ഈ ബന്ധുക്കളാണ്‌.

അയൽപക്കക്കാർ പാടില്ല.

അവരും ചിലപ്പോൾ റെയ്‌പ്‌ ചെയ്യാറുണ്ട്‌

വിവാഹം കഴിക്കരുത്‌

വിവാഹബന്ധത്തിലെ റെയ്‌പ്‌ നിയമപരമാണ്‌

ഇതെല്ലാം ഉറപ്പാക്കാനായി

നിങ്ങൾ തന്നെ ഇല്ലാതിരിക്കൂ..!

Generated from archived content: poem7_dec.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here