ഒത്തുകൂടാം

ഒത്തുചേരാം നമുക്കൊത്തുചേരാം

ഒരമ്മപെറ്റ മക്കളെപ്പോലൊത്തുചേരാം

ഒത്തുനീങ്ങാം നമുക്കൊത്തുനീങ്ങാം

ഒരുമയുടെ സ്വരവഴിയിലൊത്തുനീങ്ങാം

ഒത്തുപാടാം നമുക്കൊത്തുപാടാം

ഒരു പിടിസ്വപ്‌നങ്ങളോർത്തുപാടാം

ഒത്തുനേടാം നമുക്കൊത്തുനേടാം

ഒറ്റയ്‌ക്ക്‌ നേടാത്തതൊത്തുനേടാം

ഒത്തുകൂടാം വീണ്ടും ഒത്തുകൂടാം

ഒരമ്മ പെറ്റമക്കളെപ്പോലൊത്തുകൂടാം.

(വനിതാ ക്ഷീരകർഷകരിൽനിന്ന്‌ ബാലസുബ്രഹ്‌മണ്യജി സമ്പാദിച്ചത്‌)

Generated from archived content: poem3_may.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English