ചോരയുംനീരും തീർന്നു
പ്രസ്ഥാനം ചവിട്ടിയിറക്കിയ
ഭൂമിയും കിടക്കയും
നഷ്‌ടമായവൻ
നഗരതെരുവിൽ
ഉറക്കത്തിലായ്
സ്വാതന്ത്ര്യത്തിന്റെ
പാറിക്കളിക്കുന്ന
ഒരുകൊടി പറിച്ചെടുക്കുന്നു
ഒന്നു പുതയ്‌ക്കാൻ
ഒരുരാത്രി മോഷണം.
Generated from archived content: poem1_mar31_06.html Author: palathara_krushnakumar
Click this button or press Ctrl+G to toggle between Malayalam and English