ദുഷ്‌ടമാകുന്ന ഭരണത്തെപ്പറ്റി
നഷ്‌ടമാകുന്ന സ്വാതന്ത്ര്യത്തെപ്പറ്റി
കഷ്‌ടമാകുന്ന ജീവിതത്തെപ്പറ്റി
ഭ്രഷ്‌ടമാകുന്ന മനുഷ്യത്വത്തെപ്പറ്റി
നമുക്കൊരു കൂട്ടക്കരച്ചിലാകാം!
കഴുതകളുടെ കരച്ചിൽ!
പിന്നെ ദീർഘമായ ഉറക്കവും!
അരുതുകൂട്ടരേ, കരയരുത്,
സിംഹങ്ങളായി ഗർജ്ജിക്കുവിൻ!
ചുണക്കുട്ടികളെ വിളിച്ചുണർത്തുവിൻ!
വിരലൊന്നു ചൂണ്ടിയാൽ
വിറച്ചുവീഴട്ടെ വോട്ടുകളളന്മാർ
നമുക്ക് അന്തസ്സോടെ നടക്കാൻ
നൽവഴികളും തെളിയട്ടെ!
Generated from archived content: poem6_feb01_06.html Author: p_i_shankaranarayanan