അക്ഷയപാത്രം

ചിരിക്കൂ നീയിനിയും ചിരിക്കു

നിന്നധരത്തിൽ നിന്നുതിരുന്ന

പുഞ്ചിരിയാണെന്നാത്മാവിപ്‌

സംഗീതമേകുന്നതെന്നോർക്കുക

എന്റെ വീണയിലൊരു ശ്രുതിയായു-

ണരട്ടെ നിന്റെയോരോ പുഞ്ചിരിയും

എന്റെയക്ഷപാത്രത്തിലൊരു-

ചെറുചിരിയാകട്ടെ നിൻപുഞ്ചിരി

നിൻമലർവാടിയിൽ വിടരുന്ന

പൂക്കളാകെ പുഞ്ചിരിയാകട്ടെ

നിന്നരികിലെത്താൻ നിദ്രയിൽ

ഞാനൊരു ശലഭമായുണരട്ടെ!

Generated from archived content: poem4_nov11_06.html Author: o_thulasibhai_punnaka

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English