സാരഗ്രാഹികൾ ലോകസേവകരാണ്‌

ആദ്ധ്യാത്മകത്തിന്റെ പേരിൽ ജനങ്ങൾ എന്തെല്ലാം അജ്ഞതയും ക്രൂരതയുമാണ്‌ കാട്ടികൂട്ടിക്കൊണ്ടിരിക്കുന്നത്‌. അതെല്ലാം മതധർമ്മമാണെന്നാണ്‌ വയ്‌പ്പ്‌. അതിന്‌ എതിര്‌ പറയുന്നവരെ മതവിശ്വാസികൾ എതിർക്കും. നശിപ്പിക്കാനും ശ്രമിക്കും. അത്‌ ഭയന്നാരും മിണ്ടുന്നില്ല. മതാന്തത വളരുകയും ചെയ്യുന്നു. ജാതി, മതം, രാഷ്‌ട്രീയം എന്നിവയുടെ പേരിൽ ജനങ്ങൾ പരസ്‌പരം കലഹിക്കുന്നു. വെട്ടും കൊലയും നടത്തുന്നു. നിയമത്തിനും സർക്കാരിനും ശാസ്‌ത്രത്തിനും ഒന്നും ചെയ്യാൻ കഴിയുന്നില്ല. അതിനൊന്നിനും സാധിക്കാത്തത്‌ സംസ്‌കാരത്തിന്‌ സാധിക്കും. മനുഷ്യൻ മനസ്സിനെ സംസ്‌കരിക്കണം ശുദ്ധീകരിക്കണം. മനുഷ്യൻ നന്നാവാൻ മനസ്സ്‌ നന്നാക്കണം. നമ്മൾ ഒന്നാകണം, നന്നാകണം, ആനന്ദിക്കണം. ഈ സന്ദേശമാണ്‌ പ്രചരിപ്പിക്കേണ്ടത്‌. അതിന്‌ പത്രങ്ങളോ പണ്ഡിതൻമാരോ ആരുമ ശ്രമിക്കുന്നില്ല. അതെല്ലാം വെറും വ്യാപാരമായി മാറിയിരിക്കുന്നു. ജ്യോതിഷപംക്തിയില്ലാത്ത പത്രമുണ്ടോ?

52 വർഷമായി സാരഗ്രഹി പ്രചരിപ്പിക്കുന്നു. 100 കൊല്ലമായി ശിവയോഗി കൃതികൾ ലക്ഷകണക്കിന്‌ പ്രചരിപ്പിക്കുന്നു. എന്നിട്ടും ജ്ഞാനികൾ ദുർലഭം. അജ്ഞാനികൾ കോടാനുകോടി. അവരുടെ സംഘടിത ശ്രമത്താൽ അജ്ഞാനം വർദ്ധിക്കുന്നു. അജ്ഞാനത്തെ നീക്കി ജ്ഞാനത്തെ നൽകുന്നതിൽ മീതെ ജനോപകാരപ്രദമായ ലോകസേവനം വേറെന്തുണ്ട്‌?

പരസ്‌പരാനന്ദ ജീവിതം – നാടാകെ പരിശ്രമിക്കുക

*എല്ലാവരും സ്‌നേഹമായിരിക്കുക.

*ആരോടും പിണങ്ങാതിരിക്കുക.

*പിണക്കങ്ങൾ ‘സുല്ലിട്ട്‌’ അവസാനിപ്പിക്കുക.

*എല്ലാവരേയും വേണ്ടപ്പെട്ടവരായി കരുതുക.

*ആരും അന്യരല്ലെന്ന്‌ ഉറപ്പാക്കുക.

*ആരെ കാണുമ്പോഴും സ്വന്തമെന്ന്‌ കരുതി ശീലിക്കുക.

*മനസ്സിൽ വിഭാഗീയ വിചാരം പുലർത്താതെ മൈത്രീ വിചാരം സദാ നിലനിർത്തുവാൻ ഓരോരുത്തരും ശ്രദ്ധിക്കുക.

*ചെറുസമൂഹങ്ങളായി കൂടിയാലോചിച്ചു ജീവിച്ചു ഭരണകൂടങ്ങളേയും നാണയത്തേയും ഒഴിവാക്കുവാൻ നമുക്ക്‌ ശ്രമമാരംഭിക്കാം.

*അദ്ധ്വാനത്തിനു കൂലിയും ഉല്‌പന്നങ്ങൾക്ക്‌ വിലയും വീട്ടിലെപ്പോലെ നാട്ടിലും വേണ്ടെന്ന്‌ വരണം.

*ഈശ്വരവിശ്വാസം മതത്തിലോ അവരവരിലോ ആയി ചുരുക്കാതെ, അതിരില്ലാത്ത സ്‌നേഹമായി വികസിപ്പിച്ചു കൊണ്ടേയിരിക്കണം.

Generated from archived content: essay1_june22_06.html Author: nirmalananda_yogi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here