ഒരിക്കലും കൂലിക്കായ് വേല ചെയ്യരുതേ
ഒരിക്കലും ദരിദ്രരെ തളളിപ്പറയരുതേ
ഒരിക്കലും വമ്പൻ മുമ്പിൽ മുട്ട് കുത്തരുതേ
മുട്ടിലിഴഞ്ഞ് ജീവിക്കേണ്ടാ കൂട്ടരേ
സ്വന്തം കാലിൽ നിവർന്ന് നിന്ന്
പൊരുതി മരിക്കുക ചങ്കൂറ്റം
അതിലാണതിലാണഭിമാനം
മനുഷ്യ ജീവിത സാഫല്യം(ഒരിക്കലും)
നമുക്കു വേണ്ടാ നമുക്കു വേണ്ടാ
മോഹിപ്പിക്കും സ്വർഗം വേണ്ടാ
പേടിപ്പിക്കും നരകം വേണ്ടാ
നമുക്കു വേണ്ടാ നമുക്കു വേണ്ടാ
ചാരാനൊരു ദൈവം വേണ്ട
ഭിന്നിപ്പിക്കും വിധേയരാക്കും മതങ്ങളും വേണ്ട
നമുക്കു വേണ്ടാ നമുക്കു വേണ്ടാ
സ്വതന്ത്ര്യം കൊല്ലുന്ന കുടുംബവും വേണ്ട
ചൂഷണം ചെയ്യുന്ന കൂലിപ്പണി വേണ്ട (ഒരിക്കലും)
നമുക്കു വേണം നമുക്കു വേണം
അഭിമാനിക്കാൻ സത്യം
ആഹ്ലാദിക്കാൻ നന്മ
ആസ്വദിക്കാൻ സൗന്ദര്യം
നമുക്കു വേണം നമുക്കു വേണം
വിശ്വസിക്കാൻ പ്രപഞ്ച പരിമാണം
പ്രത്യാശിക്കാൻ പ്രപഞ്ച സൗഭാഗ്യം
നമുക്കു വേണം സ്നേഹിക്കാൻ
സ്വതന്ത്ര സൗഹൃദ ബന്ധങ്ങൾ
നമുക്കു വേണം പ്രവർത്തനം
ആത്മാവിഷ്‌കാരത്തിനുതകും
ജീവ പോഷക കളികൾ
കലകൾ നിർമിതികൾ
സ്വതന്ത്ര സേവന ശുശ്രൂഷ (ഒരിക്കലും)
നമുക്കു പാടാം നമുക്കു പാടാം
നീയാ നിൻ പ്രകാശവും
ജീവനും വഴിയും
ഞാനാണെൻ പ്രകാശവും
ജീവനും വഴിയും
നമുക്കു പാടാം നമുക്കു പാടാം
നീയാ നിൻ ഗുരു നാഥ (ൻ)
നീയാ നിൻ ആചാര്യ (ൻ)
ഞാനാണെൻ ഗുരു നാഥാ(ൻ)
ഞാനാണെൻ ആചാര്ര(ൻ)
നമുക്കു പാടാം നമുക്കു പാടാം
നീ നിന്നെ അനുസരിക്കൂ
ഞാനെന്നെ അനുസരിക്കും
നമുക്കു പാടാം നമുക്കു പാടാം
സത്യമഹിംസാ ക്ഷമയും കനിവും
നമ്മുടെ വഴികൾ അവ മാത്രം
ലോക ശാന്തിയ്‌ക്കവ മാത്രം
നമുക്കു പാടാം നമുക്കു പാടാം
സമസ്‌തലോകമേ സൗഭാഗ്യം(2)
(ഒരിക്കലും)
Generated from archived content: poem6_nov11_06.html Author: mani_attapadi