പ്രേത സീരിയൽ നിർത്തിക്കൂടേ

കുട്ടികൾ മാന്ത്രിക പ്രേതദൃശ്യങ്ങളിലൂടെ അനാവശ്യ ഭയത്തിനും രോഗത്തിനും ഇടയാകുന്നതിന്‌ വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്‌. സെപ്‌റ്റംബറിൽ കോഴിക്കോട്ട്‌ നടന്ന ഇന്ത്യൻ സൈക്യാട്ട്രിക്‌ അസ്സോസിയേഷൻ സംസ്ഥാന സമ്മേളനത്തിനെത്തിയ മനഃശാസ്‌ത്രജ്ഞൻമാർ, മലയാള ടെലിവിഷൻ ചാനലുകളിൽ വ്യാപകമാകുന്ന പ്രേതസീരിയലുകൾ കുട്ടികളിൽ ഗുരുതരമായ മാനസിക പ്രശ്‌നങ്ങളുണ്ടാക്കുന്നതിനെക്കുറിച്ച്‌ സമൂഹവും അധികാരികളും ഗൗരവമായി കാണണമെന്ന്‌ അഭ്യർത്ഥിച്ചിരുന്നു.

സീരിയൽ ഒരു ദൃശ്യാവിഷ്‌കാരമായതിനാൽ കഥകളേക്കാൾ ഇരട്ടി ശക്തിയിലാണ്‌ കുട്ടികളുടെ മനസ്സിൽ ചലനം സൃഷ്‌ടിക്കുക. ചെറുപ്രായം തലച്ചോൾ അതിവേഗം വികസിക്കുന്ന പ്രായമായതിനാൽ ഈ മാസ്‌മരിക ദൃശ്യങ്ങൾ കാണുമ്പോൾ തലച്ചോർ അതിനനുസരിച്ച്‌ പ്രതികരിക്കുകയും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും പഠനത്തെയും ജീവിതത്തെയും ബാധിക്കുകയും ചെയ്യുമെന്ന്‌ ബർമിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ശാസ്‌ത്രജ്ഞന്മാർ ഐകകണ്‌ഠേനെ അഭിപ്രായപ്പെട്ടു.

Generated from archived content: essay5_oct25_05.html Author: majeed_kuttambur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here