ജനകീയ വിചാരണ

*ഭൂമിക്കാരൻ കണ്ടു. വായിച്ചു. നന്നായിട്ടുണ്ട്‌ – ഡോ.ഡി.ബാബുപോൾ, തിരുവനന്തപുരം

*ഭൂമിക്കാരൻ കിട്ടി. ഉണ്ണിക്കണ്ണന്റെ വായിലെ ഭൂഗോളംപോലെ രണ്ടുപുറങ്ങളിലായി മണ്ണിന്റെയും ജീവന്റെയും സാരമുണ്ട്‌. നാം ചിന്തിക്കേണ്ട കാര്യങ്ങളിലൂടെ ഭൂമിക്കാരൻ മണ്ണിൽ വേരാഴ്‌ത്തി ആകാശത്തോളം വളർന്ന്‌ പടരുന്നു. – ഡോ. എഴുമറ്റൂർ രാജരാജവർമ്മ

*ഭൂമിക്കാരൻ കിട്ടി. ഇത്ര മനോഹരമായ നവ്യമായ പുതുമയാർന്ന മലയാളത്തനിമയുളള ഒരു പേരിടാൻ കാണിച്ച ആർജ്ജവത്തെ അഭിനന്ദിക്കുന്നു. – ഷാഹൂൽലാൽ, പന്തളം

*പ്രകൃതിജീവന-ഗാന്ധിമാർഗ്ഗ-പരസ്‌പരാനന്ദ മൈത്രീബന്ധത്തിന്‌ പ്രകൃതി ജീവനസുഹൃത്തുക്കൾക്കും എസ്‌.ബി.ടി സ്‌റ്റാഫിനിടയിലും ഭൂമിക്കാരനെ പരിചയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. – പുനലൂർ ജി.സുരേഷ്‌ബാബു

*‘സ്വതന്ത്രചിന്തകരുടെ സാംസ്‌കാരിക സൗഹൃദപത്രം’ ഭൂമിക്കാരൻ ഹൃദ്യമായി. എല്ലാവിധ സഹായവും വാഗ്‌ദാനം ചെയ്യുന്നു. – ആവണാംകുഴി വിജയൻ, തിരുവനന്തപുരം

Generated from archived content: letter_may.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English